മക്കൾ സെൽവനൊപ്പം ‘ദുനിയ വിജയ്’; പുരി ജഗന്നാഥിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ അപ്ഡേറ്റ്

മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കന്നഡ സൂപ്പർതാരം വിജയ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. പുരി ജഗന്നാഥും ചാർമി കൗറും ചേർന്ന് പുരി കണക്ട്സ് ബാനറിൽ നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം വിവിധ ഭാഷകളിൽ റിലീസ് ചെയ്യും. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ചാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും ഈ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
‘വീര സിംഹ റെഡ്ഡി’ക്ക് ശേഷം വിജയ് കുമാർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. താരം ശക്തമായ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായ താരം കന്നഡ സിനിമയിൽ ‘ദുനിയ വിജയ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പുരി ജഗന്നാഥൻ്റെ തിരക്കഥയിൽ വിജയ് സേതുപതിയെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്നു എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് പുരി ജഗനാഥ്.
ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും പുരി ജഗന്നാഥ് തന്നെയാണ്. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി