in

‘ക്രിസ്റ്റി’ ഉടനടി ഒടിടിയിൽ എത്തുന്നു; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…

‘ക്രിസ്റ്റി’ ഉടനടി ഒടിടിയിൽ എത്തുന്നു; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ ബെന്യാമിൻ, ജി ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥയിൽ നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റി. സംവിധായകൻ തന്നെ കഥ ഒരുക്കിയ ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി മാളവിക മോഹനൻ എത്തിയപ്പോൾ നായക വേഷത്തിൽ അഭിനയിച്ചത് മാത്യു തോമസ് ആണ്. കൗമാരക്കാരനായ റോയിയുടെയും അയൽപക്കത്തെ യുവതിയായ ക്രിസ്റ്റിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം ഫെബ്രുവരി 17ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. അതിവേഗം തന്നെ ഈ ചിത്രം ഒടിടി റിലീസിനും തയ്യാറായിരിക്കുകയാണ്.

മാർച്ച് 10ന് ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ സോണി ലിവ് എത്തിക്കും. തിയേറ്റർ റിലീസായി എത്തിയപ്പോൾ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും വളരെ പിന്നിലായി പോയിരുന്നു. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, സാവിത്രി ശ്രീധരൻ, വീണ നായർ എന്നിവരായിരുന്നു ക്രിസ്റ്റിയിലെ മറ്റ് താരങ്ങൾ. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീതസംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ മനു ആന്റണി ആണ്. സോണി ലിവ് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.

‘ക്രിസ്റ്റഫറി’ന്റെ വേട്ട ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു…

റിലീസിന് മുന്നോടിയായി ‘തുറമുഖത്തി’ന്റെ പുതുപുത്തൻ ടീസർ പുറത്ത്…