in

‘ക്രിസ്റ്റഫറി’ന്റെ വേട്ട ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു…

‘ക്രിസ്റ്റഫറി’ന്റെ വേട്ട ഇനി ഒടിടിയിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 9ന് ആണ് ചിത്രം ഒടിടിയിൽ എത്തുക. ആമസോണിന്റെ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ലഭ്യമാക്കുന്നുണ്ട്. ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തിയ ചിത്രം കൃത്യം ഒരു മാസം പിന്നിടുമ്പോൾ ആണ് ഒടിടിയിൽ റിലീസിന് തയ്യാറായിരിക്കുന്നത്.

ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണിക്കൃഷ്ണനും ഉദയകൃഷ്ണയും ഒന്നിച്ച ചിത്രമായ ക്രിസ്റ്റഫറിന് ശരാശരിയ്ക്ക് മുകളിൽ അഭിപ്രായങ്ങൾ നേടാൻ സാധിച്ചുവെങ്കിലും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റങ്ങൾ ഒന്നും നടത്താൻ കഴിയാതെ പോകുകയായിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രം കൂടുതൽ ചർച്ചയാകും എന്ന് കരുതാം. തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിൽ എത്തിയ ചിത്രത്തിൽ ശരത്കുമാർ, സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദിലീഷ് പോത്തൻ, ജിനു എബ്രഹാം തുടങ്ങിയ വലിയ താരനിര ആയിരുന്നു ഈ ചിത്രത്തിൽ അണിനിരന്നത്.

ത്രില്ലിംഗ് പ്രതീക്ഷ നൽകി പ്രിയദർശന്റെ ‘കൊറോണ പേപ്പേഴ്സ്’ ഫസ്റ്റ് ലുക്ക്…

‘ക്രിസ്റ്റി’ ഉടനടി ഒടിടിയിൽ എത്തുന്നു; റിലീസ് തീയതിയും ട്രെയിലറും പുറത്ത്…