റിലീസിന് മുന്നോടിയായി ‘തുറമുഖത്തി’ന്റെ പുതുപുത്തൻ ടീസർ പുറത്ത്…
ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ‘തുറമുഖം’ എന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച (മാർച്ച് 10) തിയേറ്ററുകളിൽ എത്തുകയാണ്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പുതിയ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. 46 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ സംഘർഷങ്ങൾ ആണ് ഹൈലൈറ്റുകൾ ആകുന്നത്. രാജീവ് രവി സ്റ്റൈലിൽ ഒരു റിയലിസ്റ്റിക്ക് ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്ന ഉറപ്പ് ആണ് ടീസർ നൽകുന്നത്.
ഗോപൻ ചിദംബരൻ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ ആണ്. നിവിൻ പോളിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത്, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ബി. അജിത്ത് കുമാർ എഡിറ്റിങ്ങും ഗോകുൽ ദാസ്. കെ കലാ സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഷഹബാസ് അമൻ ആണ്. ടീസർ: