in , ,

‘ചതുരം’ ഒടിടി റിലീസ് തീയതി വെളിപ്പെടുത്തി ട്രെയിലർ പുറത്ത്…

‘ചതുരം’ ഒടിടി റിലീസ് തീയതി വെളിപ്പെടുത്തി ട്രെയിലർ പുറത്ത്…

സ്വാസിക വിജയ്, അലൻസിയർ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. നാല് മാസങ്ങൾക്ക് ശേഷം ആഴ്ചകൾക്ക് മുൻപ് മാത്രം ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ റിലീസ് തീയതി അപ്പോളും പുറത്തുവിട്ടിരുന്നില്ല. ഇപ്പോളിതാ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒടിടി സ്‌പെഷ്യൽ ട്രെയിലർ തന്നെ യൂട്യൂബിൽ എത്തിയിരിക്കുകയാണ്.

സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ റിലീസിന് തയ്യാറാകുന്ന ‘ചതുര’ത്തിന്റെ സ്‌ട്രീമിംഗ്‌ മാർച്ച് 9ന് ആരംഭിക്കും. തന്നെക്കാൾ വളരെയേറെ ചെറുപ്പമായ സെലീനയെ വിവാഹം കഴിക്കുന്ന മധ്യവയസ്‌കനും ധനികനായ എൽദോ ഭാര്യയെ നിരന്തരം ഉപദ്രവിക്കുകമായിരുന്നു. ഒരു ദിവസം ഒരു അപകടം പറ്റി എൽദോ കിടപ്പിലാകുന്നതോട് കൂടി കാര്യങ്ങൾ മാറിമാറിയുന്നു. ചതുരത്തിന്റെ ഇതിവൃത്തം ഇതാണ്. ട്രെയിലർ:

മോഹൻലാലിന്റെ ‘എലോൺ’ ഇനി ഒടിടിയിൽ; റിലീസിന് മണിക്കൂറുകൾ ബാക്കി…

“പുതിയ ചിമ്പുവിനെ കാണാം”, മഫ്തി റീമേക്കായ ‘പത്ത് തല’യുടെ ടീസർ പുറത്ത്…