“അവൾ എന്‍റെ കണ്ണായി മാറേണ്ടവൾ”; ശ്രദ്ധേയമായി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം…
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ചില ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ അവൾ എന്ന ഗാനം പുറത്തിറങ്ങി. ഭാവഗായകൻ പി ജയചന്ദ്രൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന ഈ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമാകുക ആണ്.
ഗാനം കാണാം:
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ മൂന്നാമത്തെ സംവിധാന സംരംഭം ആണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. നോവൽ, മൊഹബത്ത് എന്നീ ചിത്രങ്ങൾ ആണ് വിജയൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. എസ് എൽ പുരം ജയസൂര്യ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു റൊമാൻസ് കോമഡി ഫാമിലി എന്റർടെയിനർ ആണ്.
അഖിൽ പ്രഭാകർ ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ശിവകാമി, സോനു എന്നിവർ ആണ് നായികമാർ. മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയ സുരാജ് വെഞ്ഞാറമൂട് ഹരീഷ് കണാരൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാരം ചെയ്യുന്നു.
നെടുമുടി വേണു, ബിജു കുട്ടൻ, ദിനേശ് പണിക്കർ, നോബി, വിഷ്ണു പ്രിയ, സുബി സുരേഷ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.