തമിഴ് താരം റെഡിൻ കിൻസ്ലി മലയാളത്തിൽ, ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിൽ; ടീസർ കാണാം…

മലയാള സിനിമ പ്രേമികൾക്ക് ഒരു മധുരാനുഭവം സമ്മാനിക്കാൻ സംവിധായകൻ സുനിൽ വീണ്ടുമെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രം ‘കേക്ക് സ്റ്റോറി’ ഇന്ന് (ഏപ്രിൽ 19) തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ‘മാനത്തെ കൊട്ടാരം’, ‘ആലഞ്ചേരി തമ്പ്രാക്കൾ’, ‘വൃദ്ധന്മാരെ സൂക്ഷിക്കുക’, ‘പ്രിയപ്പെട്ട കുക്കു’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ സുനിലിൻ്റെ ഈ പുതിയ സിനിമ ഒരു കേക്കിനെയും അതിനു ചുറ്റുമുള്ള മനുഷ്യരെയും കുറിച്ചുള്ള രസകരവും ഉദ്വേഗജനകവുമായ കഥയാണ് പറയുന്നത് എന്ന് ടീസർ സൂചന നൽകുന്നു. ഈ സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
‘കേക്ക് സ്റ്റോറി’യുടെ ഏറ്റവും വലിയ പ്രത്യേകത സംവിധായകൻ സുനിലിൻ്റെ മകൾ വേദ സുനിൽ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ്. അച്ഛനോടൊപ്പം നാല് സിനിമകളിൽ അസിസ്റ്റൻ്റ് ഡയറക്ടറായും ഒരു സിനിമയിൽ എഡിറ്ററായും പ്രവർത്തിച്ച വേദയുടെ ആദ്യ തിരക്കഥ കൂടിയാണ് ഈ ചിത്രം. കൂടാതെ, ‘പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും’ എന്ന ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. ചിത്രവേദ റീൽസിൻ്റെയും ജെകെആർ ഫിലിംസിൻ്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ടീസർ:
തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടൻ റെഡിൻ കിൻസ്ലി ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ‘കേക്ക് സ്റ്റോറി’ക്ക് ഉണ്ട്. മലയാളികൾക്ക് സുപരിചിതനായ നടൻ അശോകനും ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ആൻ്റണി, ജോണി ആൻ്റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീന കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി, ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ഈ സിനിമയിലെ മറ്റു പ്രധാന താരങ്ങളാണ്. ഇതിനോടൊപ്പം, ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിദേശ അഭിനേതാക്കളും ഈ സിനിമയിൽ അഭിനയിക്കുന്നു എന്നത് മറ്റൊരു കൗതുകകരമായ വസ്തുതയാണ്.
ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, പശ്ചാത്തല സംഗീതം: റോണി റാഫേൽ, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം, പിആര്‍ഒ: ആതിര ദിൽജിത്ത്.