ആസിഫ് അലിയ്ക്ക് പിറന്നാൾ സമ്മാനമായി ‘ബിടെക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
യുവതാര നിരയിലെ ശ്രദ്ധേയനായ താരം ആണ് ആസിഫ് അലി. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുക ആണ്. ബിടെക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.
മൃദുൽ നായർ ആണ് ബിടെക് സംവിധാനം ചെയ്യുന്നത്. ജെ രാമകൃഷ്ണ കുള്ളൂർ, മൃദുൽ നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ – സംഭാഷണം ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പിക്ചർസ് നിർമ്മിക്കുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നതും അവർ തന്നെ ആണ്.
ആസിഫ് അലിയെ കൂടാതെ അപർണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ, ദീപക് പറമ്പോൾ, ഷാനി, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനൂപ് മേനോൻ തുടങ്ങിയ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നു.
രാഹുൽ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മനോജ് കട്ടോയ് ക്യാമറ കൈകാരം ചെയ്യുന്നു. സൺഡേ ഹോളിഡേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ്ണ ബാലമുരളിയും ഒപ്പം അതേ പ്രൊഡക്ഷൻ കമ്പനിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ബിടെക് എന്ന ഈ ചിത്രത്തിന് ഉണ്ട്.