in

‘കക്ഷി അമ്മിണിപ്പിള്ള’യുമായി ആസിഫ് അലി; സംവിധാനം ബിൻജിത്ത്‌

‘കക്ഷി അമ്മിണിപ്പിള്ള’യുമായി ആസിഫ് അലി; സംവിധാനം ബിൻജിത്ത്‌

യുവ നടൻ ആസിഫ് അലിയെ നായകനാക്കി ഒരു പുതുമുഖ സംവിധായകൻ കൂടി മലയാളത്തിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുക ആണ്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്നാണ് ആസിഫ് അലിയുടെ പുതിയ ചിത്രം. നവാഗതനായ ബിൻജിത്ത്‌ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാറാ ഫിലിംസിന്‍റെ ബാനറിൽ റിജു ആണ് കക്ഷി അമ്മിണിപ്പിള്ള നിർമ്മിക്കുന്നത്‌. ഈ ചിത്രത്തിൽ ആസിഫ് അലിയുടെ നായിക ആയി എത്തുന്നത് ഒരു പുതുമുഖ നടി ആണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റ് 20ന് തുടങ്ങും എന്നാണ് ലഭിക്കുന്ന വിവരം. തലശേരിയിൽ ആണ് ചിത്രീകരണം. ഈ ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അതെസമയം, നിരവധി ചിത്രങ്ങളുടെ ഭാഗം ആണ് ആസിഫ് അലി. മന്ദാരം ആണ് അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ആസിഫ് അലി ചിത്രം. ഇത് കൂടാതെ ഇബ്‌ലീസ്, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയവ ആണ് മറ്റു ചിത്രങ്ങൾ.

ഒടുവിൽ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രമായ ബിടെക് ബോക്സ് ഓഫീസിൽ വലിയ വിജയം ആണ് നേടിയത്. ഈ ചിത്രവും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകൻ ആയിരുന്നു. മൃദുൽ നായർ ആയിരുന്നു സംവിധായകൻ.

ജനതാ ഹോട്ടൽ

തെലുങ്കിൽ മോഹൻലാലിന് ‘ജനതാ ഗാരേജ്’ എങ്കിൽ ദുൽഖർ സൽമാന് ‘ജനതാ ഹോട്ടൽ’!

പ്രേതം 2 ക്രിസ്മസിന്

പ്രേതം 2 ക്രിസ്മസിന്; ഔദ്യോഗിക സ്ഥിതീകരണവുമായി രഞ്ജിത്ത് ശങ്കർ