സ്റ്റൈലിഷ് ലുക്കിൽ മോഹൻലാലും പൃഥ്വിയും; ‘ബ്രോ ഡാഡി’യ്ക്ക് ഒടിടി റിലീസ്…

മോഹൻലാൽ – പൃഥ്വിരാജ് കൂട്ട്കെട്ടിന്റെ രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി റിലീസിന് തയ്യാറെടുക്കുക ആണ്. കഴിഞ്ഞ ദിവസം അറിയിച്ചത് പോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
മോഹൻലാലും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്ന പൃഥ്വിരാജും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആണ് ഇരുവരും. ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം:
Here is the official first look poster of #BroDaddy😊 #ComingSoon #BroDaddyFirstLook@BroDaddyMovie @PrithviOfficial #Meena @kalyanipriyan #LaluAlex #Kaniha #Jagadish @iamunnimukundan @SoubinShahir @antonypbvr @aashirvadcine @DisneyPlusHotstar @PrithvirajProd pic.twitter.com/r69fxux2ip
— Mohanlal (@Mohanlal) December 29, 2021
ചിത്രം ഒടിടി റിലീസ് ആണെന്ന സ്ഥിരീകരണവും ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് ലഭിച്ചിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. ശ്രീജിത്ത് എൻ, ബിബിൻ എന്നിവർ ആണ് തിരക്കഥ ഒരുക്കിയത്.