in , ,

“നിരവധി നായികമാർക്ക് ഒപ്പം പ്രഭുദേവയുടെ സൈക്കോ ത്രില്ലർ”; ‘ബഗീര’ ട്രെയിലർ…

“നിരവധി നായികമാർക്ക് ഒപ്പം പ്രഭുദേവയുടെ സൈക്കോ ത്രില്ലർ”; ‘ബഗീര’ ട്രെയിലർ…

ഈ ആഴ്ചയിൽ റിലീസിന് തയ്യാറായിരിക്കുകയാണ് നടൻ പ്രഭുദേവയുടെ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ ചിത്രമായ ‘ബഗീര’. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വരുന്ന വെള്ളിയാഴ്ച (മാർച്ച് 3) ആണ് തിയേറ്ററുകളിൽ എത്തുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭുദേവ മുൻപ് ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.

റിലീസ് മുന്നോടിയായി ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. 2 മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറിൽ വിവിധതരത്തിലുള്ള മേക്ക്ഓവറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അമൈറ ദസ്തൂർ, രമ്യാ നമ്പീശൻ, ജനനി അയ്യർ, സഞ്ചിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ തുടങ്ങിയ നിരവധി നായികമാർ അടിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബഗീരയ്ക്ക് ഉണ്ട്. ട്രെയിലർ:

മണിക്കൂറുകൾക്കകം മെഗാസ്റ്ററിന്റെ ‘വാൾട്ടയർ വീരയ്യ’ ഒടിടിയിൽ എത്തും; ട്രെയിലർ…

ഇനി തടസമില്ല, ‘തുറമുഖം’ അടുത്ത ആഴ്ചയിൽ; ഉറപ്പ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ…