വരുൺ ദവാനൊപ്പം ഡാൻസ് നമ്പറിൽ തിളങ്ങി കീർത്തി സുരേഷ്; ‘ബേബി ജോൺ’ ഫുൾ വീഡിയോ ഗാനം ട്രെൻഡിങ്…

ദളപതി വിജയ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്ക് ആയ ‘ബേബി ജോണി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. നായകൻ വരുൺ ദവാന് ഒപ്പം കീർത്തി സുരേഷ് ആണ് ഈ ഫാസ്റ്റ് നമ്പർ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ ചിത്രങ്ങളിൽ തിളങ്ങുന്ന കീർത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. വരുൺ ദവാന് ഒപ്പം ഗ്ലാമറസ് മേക്കോവറിൽ ആണ് കീർത്തി ഈ ഗാനത്തിൽ എത്തിയിരിക്കുന്നത്.
ദില്‍ജിത്ത് ദോസാന്‍ജും ധീയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എസ് തമന്‍ ആണ്. കലീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ജ്യോതി ദേശ്പാണ്ഡെ, മുറാദ് ഖേതാനി, അറ്റ്ലീ, പ്രിയ ആറ്റ്‌ലി എന്നിവർ ചേർന്ന് ജിയോ സ്റ്റുഡിയോസ്, സിനി1 സ്റ്റുഡിയോസ്, എ ഫോർ ആപ്പിൾ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ആണ് നിർമ്മിക്കുന്നത്. വീഡിയോ ഗാനം കാണാം: