in

മോഹൻലാൽ – സൂര്യ ചിത്രത്തിൽ നിന്ന് അല്ലു സിരീഷ് പിന്മാറി

മോഹൻലാൽ – സൂര്യ ചിത്രത്തിൽ നിന്ന് അല്ലു സിരീഷ് പിന്മാറി

കെ വി ആനന്ദ് ഒരുക്കുന്ന മോഹൻലാൽ – സൂര്യ ചിത്രത്തിൽ നിന്ന് തെലുങ്ക് യുവ നടൻ അല്ലു സിരീഷ്പിന്മാറി. എബിസിഡി എന്ന ചിത്രത്തിന്‍റെ ഡേറ്റുമായി ക്ലാഷ് ആയതിനാൽ ആണ് താൻ പിന്മാറുന്നത് എന്ന് അല്ലു സിരീഷ് അറിയിച്ചു.

ഡേറ്റ് ക്ലാഷ് പ്രശ്നം സംവിധായകൻ കെ വി ആനന്ദിന് മനസിലായെന്നും തന്‍റെ തീരുമാനത്തെ അദ്ദേഹം അംഗീകരിച്ചു എന്നും അല്ലു സിരീഷ് പറഞ്ഞു. ഈ ടീമിന്‍റെ ഭാഗം ആകാൻ താൻ ആഗ്രഹിച്ചിരുന്നു എന്നും ഇനി ഭാവിയിൽ അത് സംഭവിക്കട്ടെ എന്നും അല്ലു സിരീഷ് പറയുന്നു. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്ക് ആശംസ നൽകാനും താരം മറന്നില്ല.

ദുൽഖർ സൽമാൻ അഭിനയിച്ച എബിസിഡി എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിൽ ആണ് അല്ലു സിരീഷ് അഭിനയിക്കുന്നത്.

അതേസമയം, അല്ലു സിരീഷിന് പകരക്കാരനായി ആരാണ് അഭിനയിക്കുന്നത് എന്ന് വ്യക്തമല്ല. തമിഴ് യുവ നടൻ ആര്യയും മോഹൻലാൽ – സൂര്യ ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നുണ്ട്. വമ്പൻ ബജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇടവേള നൽകിയാണ് പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ ചേർന്നിരിക്കുന്നത്.

‘ഒരു കുട്ടനാടൻ ബ്ലോഗ്’ ബോക്സ് ഓഫീസിൽ നേരിടുക ‘കായംകുളം കൊച്ചുണ്ണി’യെ!

പത്ത്‌ മിനിറ്റ് കൊണ്ട് ‘ഇത്തിക്കര പക്കി’ ആകാമെന്ന് മോഹൻലാൽ സമ്മതിച്ചു, റോഷൻ ആൻഡ്രൂസ് പറയുന്നു