ബോളിങ് മികവിൽ വിരാട് കൊഹ്‌ലിയുടെ ബാംഗ്ലൂരിന് ത്രില്ലിങ് വിജയം..!

0

ബോളിങ് മികവിൽ വിരാട് കൊഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ത്രില്ലിങ് വിജയം..!

ഐപിഎല്ലിലെ 6ആം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂരിന് 6 റൺസ് വിജയം. ആദ്യ ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂർ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. 150 എന്ന ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ആകട്ടെ 6 റൺസ് അകലെ 143 റൺസോടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു പരാജയപ്പെട്ടു.

ടോസ് നേടിയ ഹൈദരബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു റോയൽ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയയ്ക്കുയായിരുന്നു. ബാറ്റിംഗ് നിരയിൽ വിരാട് കോഹ്‌ലിക്കും ഗ്ലെൻ മാക്‌സ് വെല്ലിനും അല്ലാതെ മറ്റാർക്കും 15 റൺസിൽ കൂടുതൽ കണ്ടെത്താൻ കഴിഞ്ഞില്ല. 29 പന്തിൽ നിന്ന് നാല് ഫോർസ് ഉൾപ്പെടെ 33 റൺസ് ആണ് വിരാട് കോഹ്‌ലി നേടിയത്. ഗ്ലെൻ മാക്സ്വെൽ ആകട്ടെ 41 ബോളിൽ നിന്ന് 5 ഫോറും 3 സിക്സറുകളും ഉൾപ്പെടെ 59 റൺസ് എടുത്തു ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറർ ആയി. റഷീദ് ഖാൻ 2 വിക്കറ്റും ജേസൊൺ ഹോൾഡർ 3 വിക്കറ്റും നേടി. ഭുവനേശ്വർ കുമാർ, ഷഹബാസ് നദീം, ടി നടരാജൻ എന്നിവർ 1 വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരബാദിന് തുടക്കത്തിൽ തന്നെ സഹയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ ഡേവിഡ് വാർണറും മനീഷ് പാണ്ഡയും ചേർന്ന കൂട്ട്കെട്ടിൽ ഹൈദരബാദിന് കരുത്തേക്കി. 14ആം ഓവറിൽ 96 റൺസ് എന്ന നിലയിൽ ഡേവിഡ് വാർണറെ കൈൽ ജാമിസൺ പുറത്താക്കി. പിന്നീട് 17 ആം ഓവറിൽ ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, അബ്‌ദുൾ സമദ് തുടങ്ങിയവരുടെ മൂന്ന് വിക്കറ്റുകൾ ഷഹബാസ് അഹമ്മദ് വീഴ്ത്തിയത് കളിയിലെ വഴിത്തിരിവ് ആയി. അടുത്ത ഓവറിൽ വിജയ് ശങ്കറിന്റെ വിക്കറ്റ് ഹർഷൽ പട്ടേൽ സ്വന്തമാക്കി. 19ആം ഓവറിൽ ഹോൾഡറിനെ കൂടി ഹൈദരബാദിന് നഷ്ടം ആകുമ്പോൾ വിജയിക്കാൻ വേണ്ടിയിരുന്നത് 9 ബോളിൽ നിന്ന് 20 റൺസ്. 4 റൺസ് കൂടി ആ ഓവറിൽ നേടി.

ഹർഷൽ പട്ടേൽ എറിഞ്ഞ 20ആം ഓവറിൽ വേണ്ടിയിരുന്നത് 16 റൺസ്. ആദ്യ മൂന്ന് ബോളിൽ നിന്ന് 8 റൺസ് എടുത്തു. 4 ആം പന്തിൽ റഷീദ് ഖാൻ റൺ ഔട്ട് ആയി. 2 ബോളിൽ 8 റൺസ് വേണ്ട സാഹചര്യത്തിൽ തൊട്ട് അടുത്ത പന്തിൽ ഷഹബാസ് നദീമിന്റെ വിക്കറ്റ് കൂടി നഷ്ടമായതോടെ ബാംഗ്ലൂർ വിജയം ഉറപ്പിച്ചു. അവസാന ബോളിൽ 1 റൺസ് കൂടി ഹൈദരാബാദ് കൂടിച്ചേർത്തപ്പോൾ ബാംഗ്ലൂരിന് 6 റൺസ് വിജയം സ്വന്തമായി.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയതിലൂടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുക ആണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.