in

‘ആറാട്ടി’ന്‍റെ ഒടിടി റിലീസ് തീയതി പുറത്ത്; സ്ട്രീമിങ്ങ് പ്രൈം വീഡിയോയിൽ…

‘ആറാട്ടി’ന്‍റെ ഒടിടി റിലീസ് തീയതി പുറത്ത്; സ്ട്രീമിങ്ങ് പ്രൈം വീഡിയോയിൽ…

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമായ ‘ആറാട്ടി’ന്റെ ഒടിടി റിലീസ് സംബന്ധമായ വിവരങ്ങൾ പുറത്ത് വന്നിരിക്കുക ആണ്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ തയ്യാറായ ഈ മാസ് എന്റർടൈനർ ആമസോണിന്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയിൽ ആണ് റിലീസ് ഉണ്ടാവുക.

ദൃശ്യം 2, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ മോഹൻലാൽ ചിത്രങ്ങളും ഒടിടിയിൽ എത്തിച്ചത് പ്രൈം വീഡിയോ ആയിരുന്നു. ഇപ്പോൾ മറ്റൊരു മോഹൻലാൽ ചിത്രമായ ആറാട്ടും പ്രൈം വീഡിയോ സ്വന്തമാക്കുക ആണ്. ആറാട്ടിന്റെ അണിയറപ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ചു മാർച്ച് 20ന് ചിത്രം പ്രൈം വീഡിയോയിൽ സ്‌ട്രീം ചെയ്തു തുടങ്ങും എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, രചന നാരായണൻകുട്ടി, സിദ്ദിഖ്, കോട്ടയം രമേഷ്, അശ്വിൻ കെകുമാർ, ലുക്മാൻ അവറാൻ, ജോണി ആന്റണി എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അതിഥി വേഷത്തിൽ എ ആർ റഹ്മാനും ചിത്രത്തിൽ എത്തുന്നുണ്ട്. ഫെബ്രുവരി 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒരു മാസത്തിന് ശേഷം ആണ് ഒടിടിയിൽ എത്തുന്നത്.

വേഗത്തിൽ 50 കോടി നേടുന്ന മൂന്നാമത്തെ ചിത്രമായി ‘ഭീഷ്മ പർവ്വം’…

ആരാധകരെ ത്രസിപ്പിച്ച് തമന്നയുടെ പുതിയ വീഡിയോ ഗാനം; വൈറൽ ഹിറ്റ്….