in , ,

പുഷ്പക വിമാനത്തിൽ സിജു വിൽ‌സണിന് ഒരു മാസ് സോങ്; ‘ആലംബനാ’ ലിറിക് വീഡിയോ പുറത്ത്

രാഹുൽ രാജിന്റെ സംഗീതത്തിൽ സിജു വിൽ‌സണിന് ഒരു മാസ് സോങ്; പുഷ്പക വിമാനത്തിലെ ‘ആലംബനാ’ ലിറിക് വീഡിയോ പുറത്ത്…

ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനത്തിലെ ‘ആലംബനാ’ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. സിജു വിൽ‌സൺ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുൽ രാജ് സംഗീതം ആണ്. ഫൗസിയ അബൂബക്കർ, ആണ് ‘ആലംബനാ’ എന്ന ഈ ഗാനം രചിച്ചത്. ആലപിച്ചത് ശ്രുതി ശിവദാസ്, ശ്രീനന്ദ ശ്രീകുമാർ, ഫിസ ജഹാംഗീർ, സനൂജ പ്രദീപ് എന്നിവർ ചേർന്നാണ്.

പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ‘പുഷ്പക വിമാനം’ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ യു, ലെന, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.’

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന ചിത്രം ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. ഛായാഗ്രഹണം- രവി ചന്ദ്രൻ, സംഗീതം- രാഹുൽ രാജ്, ചിത്രസംയോജനം- അഖിലേഷ് മോഹൻ, കലാസംവിധാനം- അജയ് മങ്ങാട്, മേക്കപ്പ്- ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ- നജീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആർഒ- ശബരി.

ഐഫാ ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് മെഗാസ്റ്റാർ ചിരഞ്ജീവിക്ക്

“തള്ളി മാറ്റിയില്ല, പകരം സ്വാഭാവികമായും മാന്യമായും ദുൽഖർ അത് ചെയ്തു”; കിംഗ് ഓഫ് കൊത്ത സെറ്റിലെ അനുഭവം പങ്കുവെച്ച് റിതിക സിങ്