in

‘സംഭവം ഇറുക്ക്’; മാസും ക്ലാസുമായി തലയുടെ ‘തുനിവ്’ രണ്ടാം പോസ്റ്ററും എത്തി…

‘തുനിവു’മായി തല അജിത്ത്; വലിമൈ ടീമിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…

വലിമൈ എന്ന ചിത്രത്തിന് ശേഷം അജിത്ത് കുമാർഎച് – എച്ച് വിനോദ് ബോണി – കപൂർ ടീം ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. തുനിവ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. അജിത്തിന്റെ 61 ആം ചിത്രം എന്ന നിലയിൽ എകെ 61 എന്ന പേരിൽ താൽക്കാലികമായി അറിയപ്പെട്ടിരുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറകെ രണ്ടാം പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. തോക്കുമായി ഒരു ചാരുകസേരയിൽ കിടക്കുന്ന തല അജിത്ത് കുമാറിനെ ആണ് ആദ്യ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

നോ ഗട്ട്സ് നോ ഗ്ലോറി എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഹെയ്സ്റ്റ് ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രമാണ് ഇതെന്ന് ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അജിത്, വിനോദ്, നിർമ്മാതാവ് ബോണി കപൂർ, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവർ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. നേർകൊണ്ട പാർവ, വലിമൈ എന്നിവ ആണ് ഈ കൂട്ട്കെട്ടിലെ മുൻകാല ചിത്രങ്ങൾ. ‘സംഭവം ഇറുക്ക്’ എന്ന കാപ്ഷന്‍ നല്‍കിയാണ്‌ സംവിധായകന്‍ എച്ച് വിനോദ് രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററുകള്‍:

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക വേഷത്തിൽ എത്തുന്നത്. വീര, സമുദ്രക്കനി, ജിഎം സുന്ദർ, ജോൺ കൊക്കൻ, അജയ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ബേവ്യൂ പ്രോജക്ട്‌സ് എൽഎൽപിയുമായി സഹകരിച്ച് സീ സ്റ്റുഡിയോയാണ് തുനിവ് നിർമ്മിക്കുന്നത്. ചിത്രം ഈ നവംബറിൽ ദീപാവലി റിലീസായി എത്തുമെന്നാണ് റിപ്പോർട്ട്.

പൊന്നിയിൻ സെൽവന് വേണ്ടി മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും നന്ദി പറഞ്ഞ് മണിരത്നം…

ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറ’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…