in

മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം’ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചു..

മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം’ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചു..

ദൃശ്യം 1, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധയും പ്രശംസകളും നേടിയ കൂട്ട്കെട്ട് ആണ് മോഹൻലാൽ – ജീത്തു ജോസഫ് ടീം. ഈ കൂട്ട്കെട്ടിൽ നിന്ന് ‘ട്വല്‍ത്ത് മാൻ’ എന്ന ചിത്രവും പ്രേക്ഷകർക്ക് കിട്ടി. ദൃശ്യം 2വിനും, ട്വല്‍ത്ത് മാനിനും മുൻപേ ചിത്രീകരണം ആരംഭിച്ച ഈ ടീമിന്റെ ചിത്രമായിരുന്നു ‘റാം’. മൂന്ന് വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധി കാരണം പിന്നീട് ചിത്രീകരണം വൈകുക ആയിരുന്നു. ഇപ്പോളിതാ റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുക ആണ്. സംവിധായകൻ ജീത്തു ജോസഫ് ആണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

“മൂന്ന് വർഷങ്ങൾക്ക് ശേഷം റാം ഷൂട്ട് പുനരാരംഭിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും വേണം.”, റാമിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ജീത്തു ജോസഫ് കുറിച്ചു. ഒരു ചിത്രമായി പുറത്തിറങ്ങാൻ ഇരുന്ന റാം രണ്ട് ഭാഗങ്ങൾ ആയി റിലീസ് ചെയ്യിക്കാൻ ആണിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചിത്രം പാൻ ഇന്ത്യൻ റിലീസ് ആയി വിവിധ ഭാഷകളിലും എത്തും. ജീത്തുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഒരു പാൻ ഇന്ത്യൻ താരവും റാമിന്റെ ഭാഗമാകുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ശ്രീധർ പിള്ള ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തൃഷ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. ആദ്യമായി ആണ് ഇരുവരും ഒന്നിച്ചു അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

‘പുഴു’ സംവിധായിക രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു….

“നിനക്ക് ഞാൻ ഒരു ചാൻസ് തരാം”; ഉദ്വേഗജനകമായി ‘തീർപ്പ്’ രണ്ടാം ടീസർ…