മമ്മൂട്ടിയുടെ മാമാങ്കത്തെ ‘ബാഹുബലി ലെവൽ’ ആക്കാൻ ബാഹുബലി ടീം എത്തുന്നു!
മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി പ്രഖ്യാപിച്ച ചിത്രം ആണ് മാമാങ്കം. പന്ത്രണ്ട് വർഷത്തോളം നീണ്ട ഗവേഷണത്തിന് ശേഷം സഞ്ജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തെ മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ ആണ് നോക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ബ്രഹ്മാണ്ഡ ചിത്രമായി പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഇതിനായി ബാഹുബലി ടീമിനെ തന്നെ കൊണ്ട് വരാന് തീരുമാനിച്ചിരിക്കുക ആണ് നിർമാതാക്കൾ.
മമ്മൂട്ടിയുടെ മാമാങ്കത്തിനെ ബ്രഹ്മാണ്ഡ ആക്കാൻ ബാഹുബലിയ്ക്ക് വി.എഫ്.എക്സ് ഒരുക്കിയ കമലകണ്ണൻ എത്തും. വി.എഫ്.എക്സിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രം ആയത് കൊണ്ട് മികച്ച ഒരു ടീം എത്തുന്നത് മാമാങ്കത്തിനെ ഒരു ദൃശ്യ വിസ്മയം ആക്കാൻ കഴിയും.
മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണി നിരക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയൊപ്പം യോദ്ധാക്കളായ നാല് പ്രധാന കഥാപത്രങ്ങളും ഉണ്ട്. വിലപിടിപ്പുള്ള താരങ്ങൾ തന്നെ ഈ കഥാപാത്രങ്ങളിലായി എത്തും എന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര നിലവാരമുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരും മാമാങ്കം ടീമിനൊപ്പം ചേരും.
കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ മാമാങ്കത്തിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകൾ.