മാമാങ്കത്തിൽ 35 മിനിറ്റോളം സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി!
മാമാങ്കം ആദ്യ ഷെഡ്യൂൾ ആരംഭിച്ചു കഴിഞ്ഞു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം ആണ്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി വിവിധ ഗെറ്റപ്പുകളിൽ എത്തുന്നു എന്ന പ്രത്യേകത ഉണ്ട്.
നാല് ഗെറ്റപ്പുകൾ ആയിരിക്കും മമ്മൂട്ടിക്ക് ഈ ചിത്രത്തിൽ ഉണ്ടാവുക. ഇതിൽ ഒരെണ്ണം സ്ത്രൈണത നിറഞ്ഞ ഭാവം ആണ്. സ്ത്രൈണഭാവം ചെറിയ ഒരു വേഷവുമല്ല. 35 മിനിറ്റോളം മമ്മൂട്ടി ഈ ഗെറ്റപ്പിൽ മമ്മൂട്ടി ചിത്രത്തിൽ ഉണ്ടാകും. മറ്റൊരു ഗെറ്റപ്പിൽ മാമാങ്കത്തിന് പോകുന്ന കർഷകന്റെ വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാമാങ്കം നിർമ്മിക്കുന്ന വേണു കുന്നപ്പിള്ളി ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മലയാളത്തിൽ ചിത്രീകരിക്കുന്ന മാമാങ്കം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റി പുറത്തിറങ്ങും എന്നും നിർമ്മാതാവ് പറഞ്ഞു. മമ്മൂട്ടിയെ കൂടാതെ പ്രശസ്ത തമിഴ് യുവ നടൻ നായക നിരയിൽ ഉണ്ടാകും എന്നും നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. താരനിരയുടെ വിവരങ്ങൾ ആദ്യ ഷെഡ്യൂളിന് ശേഷം മാത്രമേ പുറത്തുവിടൂ.
അതേസമയം ചിത്രത്തിന് സാങ്കേതിക മികവേകാൻ പ്രഗത്ഭരായവർ തന്നെ അണിനിരക്കുന്നു. വി എഫ് എസ് കൈകാരം ചെയ്യുന്നത് ബാഹുബലി ഈച്ച തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ആർ സി കമലക്കണ്ണൻ ആണ്. മലയാളത്തിൽ ആദ്യമായി ആണ് ഇദ്ദേഹം എത്തുന്നത്. അക്ഷൻ രംഗങ്ങൾ ഒരുക്കാൻ തായ്‌ലൻഡിൽ നിന്നുള്ള ജെയ്‌ക സ്റ്റണ്ട്സ് ആണ്. മാമാങ്കം നല്ലൊരു ചലച്ചിത്രാനുഭവം ആകും എന്ന കാര്യത്തിൽ സംശയം വേണ്ട.