in

വാഴ വെട്ടി നിവിൻ പോളി, ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിലെ പുത്തൻ ഇൻഡസ്ട്രി ഹിറ്റ്

വാഴ വെട്ടി നിവിൻ പോളി, ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിലെ പുത്തൻ ഇൻഡസ്ട്രി ഹിറ്റ്

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി. റിലീസ് ചെയ്ത് 22-ാം ദിവസമാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 129.5 കോടി രൂപ കേരളാ ഗ്രോസ് നേടിയ ‘വാഴ 2’ന്റെ റെക്കോർഡ് മറികടന്നാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് കേരളത്തിലെ ഏറ്റവും വലിയ ഗ്രോസ് നേടിയ മലയാള ചിത്രമായി മാറിയത്. നേരത്തെ നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായും ചിത്രം മാറിയിരുന്നു.

മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഗിരീഷ് എഡി, കിരൺ ജോസി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ്. റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനകം 200 കോടി ക്ലബിൽ ഇടം നേടിയ ഏഴാമത്തെ മലയാള ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് ആഗോളതലത്തിൽ 300 കോടി ഗ്രോസ് പിന്നിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കേരളാ ഗ്രോസിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബെത്‌ലഹേം കുടുംബ യൂണിറ്റ് 130 കോടി പിന്നിട്ടു. രണ്ടാം സ്ഥാനത്ത് 129.5 കോടിയുമായി വാഴ 2 ആണ്. 121.9 കോടിയുമായി ലോക മൂന്നാമതും, 118.9 കോടിയുമായി തുടരും നാലാമതുമാണ്. ദൃശ്യം ₹90.2 കോടിയുമായി അഞ്ചാം സ്ഥാനത്തും, 2018 89.4 കോടിയുമായി ആറാം സ്ഥാനത്തുമാണ്. എമ്പുരാൻ 86.2 കോടി, പുലിമുരുകൻ 85 കോടി, ആടുജീവിതം 79.2 കോടി, സർവം മായ 78 കോടി എന്നിങ്ങനെയാണ് ആദ്യ പത്തിലെ മറ്റു ചിത്രങ്ങളുടെ കേരളാ ഗ്രോസ്.

ഏറ്റവും വലിയ കേരളാ ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ആദ്യ പത്തിൽ നാല് മോഹൻലാൽ ചിത്രങ്ങളും രണ്ട് നിവിൻ പോളി ചിത്രങ്ങളുമാണ് ഇടം നേടിയിരിക്കുന്നത്. 300 കോടി ക്ലബിൽ എത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാകാനുള്ള കുതിപ്പിലാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. വാഴ 2ന്റെ റെക്കോർഡ് മറികടന്ന് പുതിയ ചരിത്രം കുറിച്ച ചിത്രം ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ തിരിച്ചുവരവിന് കൂടുതൽ ശക്തി പകരുന്ന വിജയമായി മാറിയിരിക്കുകയാണ്.

Newscoopz — Box Office Data
Kerala Box Office

New Record

Day 22
New #1

Bethlehem
Kudumba Unit

The highest-grossing Malayalam film in Kerala.

130+ Crore
Previous Record Vaazha 2
₹129.5 Cr
+ ₹0.5 Cr+
Kerala Gross

Top 10 Malayalam Films

Updated · Sep 11, 2026
01
Bethlehem Kudumba Unit New Record
₹130+ Cr
02
Vaazha 2
₹129.5 Cr
03
Loka
₹121.9 Cr
04
Thudarum
₹118.9 Cr
05
Drishyam
₹90.2 Cr
06
2018
₹89.4 Cr
07
Empuraan
₹86.2 Cr
08
Pulimurugan
₹85 Cr
09
Aadujeevitham
₹79.2 Cr
10
Sarvam Maya
₹78 Cr

Bethlehem Kudumba Unit has overtaken Vaazha 2 to become the new No. 1 Malayalam film at the Kerala box office.

കോമയിൽ നിന്നുണർന്നപ്പോൾ സൂപ്പർ പവർ! സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ട്രെയിലർ എത്തി