in

‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് – അപർണ ടീം വീണ്ടും; ജീത്തു ജോസഫിന്റെ ‘മിറാഷ്’ ഫസ്റ്റ് ലുക്ക് പുറത്ത്

‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് – അപർണ ടീം വീണ്ടും; ജീത്തു ജോസഫിന്റെ ‘മിറാഷ്’ ഫസ്റ്റ് ലുക്ക് പുറത്ത്

‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൻ്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്ക് താഴെ താരങ്ങൾ തമ്മിൽ നടന്ന രസകരമായൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു പ്രേക്ഷകൻ ‘തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ’ എന്ന് ചോദിച്ചപ്പോൾ, താരങ്ങൾ രസകരമായ മറുപടികളുമായി രംഗത്തെത്തി. ‘കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്’ എന്ന് പറഞ്ഞ് ഹക്കീം ഷാജഹാനാണ് ആദ്യം കമൻ്റ് ചെയ്തത്. പിന്നാലെ, ‘ആഹാ എന്നിട്ട്’ എന്ന ചോദ്യവുമായി ഹന്നയും ‘ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു’ എന്ന് അപർണയും കമൻ്റ് ചെയ്തു. ‘മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്’ എന്ന മറുപടിയുമായി ആസിഫ് അലിയും എത്തിയതോടെ നിരവധി പ്രേക്ഷകരും കമൻ്റ് ബോക്സിൽ നിറഞ്ഞു.

ഇ ഫോർ എക്സ്പിരിമെൻ്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ സഹകരണത്തോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ‘മിറാഷ്’ നിർമ്മിക്കുന്നത്. ആസിഫ് അലിയുടെ 2025-ലെ ആദ്യ റിലീസായ ‘രേഖാചിത്രം’ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. ‘കൂമൻ’ എന്ന ചിത്രത്തിനു ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘മിറാഷി’ന് വലിയ പ്രതീക്ഷയുണ്ട്.

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിൻ്റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഗാനരചന: വിനായക് ശശികുമാർ, ഡിഐ: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, പിആർഒ: ആതിര ദിൽജിത്ത്

ദൃശ്യം 3 ഒക്ടോബറിൽ; ഒഫീഷ്യൽ വീഡിയോ പുറത്ത് വിട്ട് ആശീർവാദ് സിനിമാസ്