in ,

ദൃശ്യം 3 ഒക്ടോബറിൽ; ഒഫീഷ്യൽ വീഡിയോ പുറത്ത് വിട്ട് ആശീർവാദ് സിനിമാസ്

ദൃശ്യം 3 ഒക്ടോബറിൽ; ഒഫീഷ്യൽ വീഡിയോ പുറത്ത് വിട്ട് ആശീർവാദ് സിനിമാസ്

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ചിത്രം തുടങ്ങുന്നു എന്ന വിവരം പങ്കു വെച്ച് കൊണ്ട് ആശീർവാദ് സിനിമാസ് പങ്കു വെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ആണ്. മോഹൻലാൽ, ജീത്തു ജോസഫ്, നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ചു കൈകൊടുക്കുന്ന വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

അടുത്ത ജനുവരിയിലോ മാർച്ചിലോ ചിത്രം ആഗോള റിലീസായി എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ഗ്രോസ് നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം അതിന് ശേഷം വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴു ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. 2013 ലാണ് ദൃശ്യം പുറത്ത് വന്നത്. 2021 ലാണ് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസായത്.

ആമസോൺ പ്രൈം വഴി നേരിട്ടുള്ള ഒടിടി റിലീസായി എത്തിയ ദൃശ്യം 2 നും വമ്പൻ പ്രേക്ഷക നിരൂപക പ്രതികരണമാണ് ലഭിച്ചത്. ദൃശ്യം 2 എന്ന ചിത്രവും ഇതിനോടകം മൂന്നോളം ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ആസിഫ് അലി നായകനായ മിറാഷ് ആണ് ജീത്തു ജോസഫിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അതുപോലെ ബിജു മേനോൻ- ജോജു ജോർജ് ടീം ഒന്നിക്കുന്ന ‘വലതു വശത്തെ കള്ളൻ’ എന്ന ചിത്രവും ജിത്തു ജോസഫ് ഇപ്പോൾ ഒരുക്കുന്നുണ്ട്.

ദൃശ്യം, ദൃശ്യം 2 എന്നിവ കൂടാതെ ‘നേര്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രവും 12ത് മാൻ എന്ന ഒടിടി ഹിറ്റും മോഹൻലാൽ- ജീത്തു ജോസഫ് ടീം സമ്മാനിച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായി എത്തുന്ന “റാം” എന്ന ആക്ഷൻ ത്രില്ലർ ചിത്രവും ഇവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ സാങ്കേതിക കാരണങ്ങളാൽ നിന്ന് പോയ റാം സീരിസും വൈകാതെ ഇവർ പൂർത്തിയാക്കുമെന്നാണ് വിവരം.

English Summary: Jeethu Joseph’s much-anticipated Drishyam 3, starring Mohanlal, is officially set to start shooting in October 2025, marking the final chapter in Georgekutty’s gripping saga.

നിയമപോരാട്ടത്തിന് ചൂട് പകർന്ന് ‘മിഴിയിലെ സൂര്യനും’; ‘ജെ.എസ്.കെ’യിലെ പുതിയ ഗാനം പുറത്ത്

‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് – അപർണ ടീം വീണ്ടും; ജീത്തു ജോസഫിന്റെ ‘മിറാഷ്’ ഫസ്റ്റ് ലുക്ക് പുറത്ത്