ഷെയിൻ നിഗം ചിത്രം ‘ഹാൽ’: ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിൽ അരങ്ങേറുന്നു

ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ എന്ന ചിത്രത്തിലൂടെ പ്രശസ്ത ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ഗലിയാൻ’, ‘സനം തേരി കസം’ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അങ്കിത് തിവാരിയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ് ‘ഹാലി’ന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’, ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ഉയർന്ന ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ‘ഹാൽ’ ഒരേ സമയം റിലീസ് ചെയ്യും. പൂർണ്ണമായും ഒരു കളർഫുൾ എന്റർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. 90 ദിവസമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന ‘ഹാൽ’ നിർമ്മിക്കുന്നത് ജെ വി ജെ പ്രൊഡക്ഷൻസാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമ കൂടിയാണിത്. പ്രമുഖ പാകിസ്താനി ഗായകൻ ആതിഫ് അസ്ലം ഒരു മലയാള ചിത്രത്തിനായി ആദ്യമായി പാടുന്നു എന്ന പ്രത്യേകതയും ‘ഹാലി’നുണ്ട്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് പാർട്ണർ.
നന്ദഗോപൻ വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രവി ചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. നാഥൻ ആർട്ട് ഡയറക്ടറും ഷംനാസ് എം അഷ്റഫ് പ്രൊജക്റ്റ് ഡിസൈനറുമാണ്. വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്ണ, സഞ്ജയ് ഗുപ്ത. പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. മേക്കപ്പ്: അമൽ ചന്ദ്രൻ. കൊറിയോഗ്രഫി: സാൻഡി. ഗാനരചന: വിനായക് ശശികുമാർ. സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്. സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ. സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്. ഡിഐ: കളർപ്ലാനറ്റ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ. അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്. പ്രൊജക്ട് കോ-ഓർഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്. പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്. വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്സാഗർ ഫിലിംസ്. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്. പി ആർ ഓ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.