in

‘പ്ലാൻ-എ’ യുമായി ബാല, ഒപ്പം ഷൈൻ ടോം ചാക്കോയും മുന്നയും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

‘പ്ലാൻ-എ’ യുമായി ബാല, ഒപ്പം ഷൈൻ ടോം ചാക്കോയും മുന്നയും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബാല, ഷൈൻ ടോം ചാക്കോ, മുന്ന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പ്ലാൻ-എ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ പ്രശസ്ത നടൻ ശ്രീനിവാസൻ പ്രകാശനം ചെയ്തു. ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഐ എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ എസ് രാജേഷ് കുമാർ, ഹരിദാസ് എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.

ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. പ്രസന്നൻ ഒളതല തിരക്കഥ സംഭാഷണമെഴുതുന്നു കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ,കെ സനൻ നായർ എന്നിവർ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ഗാഥ-ഫിലോ, സ്റ്റിൽസ്-അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ-ശബരി,പി ആർ ഒ-എ എസ് ദിനേശ്.

മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ റിലീസ് നവംബറിൽ?