in

അടിമുടി സ്റ്റൈലിഷ് ഗെറ്റപ്പിൽ സൂര്യ, ഒപ്പം ദിശ പട്ടാണിയും; കങ്കുവയിലെ ‘യോലോ’ ഗാനം ലിറിക് വീഡിയോ പുറത്ത്

അടിമുടി സ്റ്റൈലിഷ് ഗെറ്റപ്പിൽ സൂര്യ, ഒപ്പം ദിശ പട്ടാണിയും; കങ്കുവയിലെ ‘യോലോ’ ഗാനം ലിറിക് വീഡിയോ പുറത്ത്

സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ “യോലോ” എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ്, ലവിത ലോബോ എന്നിവർ ചേർന്നാണ്. വിവേക ആണ് ഗാനം രചിച്ചിരിക്കുന്നത്. മലയാളം പതിപ്പിന് വരികൾ ഒരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. യാസിൻ നിസാർ, ദേവി ശ്രീ പ്രസാദ്, അലക്സ് എന്നിവർ ചേർന്ന് ആണ് ആലാപനം.

നായകൻ സൂര്യയെയും നായിക ദിശ പട്ടാണിയെയും വളരെ സ്റ്റൈലിഷായി ആണ് യോലോ ഗാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. 350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആണ് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രത്തെ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും. ഗാനം:

1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായി ആണ് ഒരുക്കുന്നത്. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് രചിച്ച ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുന്നു. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.

നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ ട്രെയിലർ പുറത്ത്

“ഹെലികോപ്റ്റർ വന്നു, ഇനി ഒരു യുഎഫ്ഒ വരട്ടെ എന്ന് ടൊവിനോ”; ‘എമ്പുരാൻ’ പുരോഗമിക്കുന്നു…