in

കോമഡി എൻ്റർടെയ്‌നർ ‘അപൂർവ്വ പുത്രന്മാരി’ൽ വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജ്ജും നായകന്മാരാകുന്നു; ടൈറ്റിൽ പോസ്റ്റർ

കോമഡി എൻ്റർടെയ്‌നർ ‘അപൂർവ്വ പുത്രന്മാരി’ൽ വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജ്ജും നായകന്മാരാകുന്നു; ടൈറ്റിൽ പോസ്റ്റർ

വിഷ്ണു ഉണികൃഷ്ണനും ബിബിൻ ജോർജ്ജും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കോമഡി എൻ്റർടെയ്‌നർ ആയി ഒരുക്കുന്ന ചിത്രം രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് ആണ് സംവിധാനം ചെയ്യുന്നത്. ഷാർജയിലെ സഫാരി മാളിൽ വെച്ച് നായകന്മാരായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരുടെയും നിർമ്മാതാക്കളും സംവിധായകരുമുൾപ്പെടെയുള്ള മറ്റ്‌ അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ചിത്രം ലോഞ്ച് ചെയ്തു.

ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എന്നിവർ ചേർന്ന് കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്ന ചിത്രം ഇവാനി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ ആണ് നിർമ്മിക്കുന്നത്. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

View this post on Instagram

A post shared by Bibin George (@bibingeorge.onair)

ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബൂസി ബേബി ജോൺ, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ, ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി.

‘ലക്കി ഭാസ്കർ’ വരുന്നു; ദുൽക്കർ സൽമാന്റെ വൻ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധകർ

നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രമായി ഞെട്ടിക്കാൻ ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ ട്രെയിലർ പുറത്ത്