in

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ കാണാൻ ഇനിയും കാത്തിരിക്കണം; ‘ബസൂക്ക’ റിലീസ് 2025 ജൂണിൽ?

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ കാണാൻ ഇനിയും കാത്തിരിക്കണം; ‘ബസൂക്ക’ റിലീസ് 2025 ജൂണിൽ?

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് വൈകുമെന്ന് സൂചന. ഈ വർഷം റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം, ചില സാങ്കേതികപരമായ കാരണങ്ങൾ കൊണ്ട് ഉടൻ റിലീസ് ചെയ്യില്ലെന്ന വാർത്തകളാണ് വരുന്നത്. ബസൂക്ക അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യാനുള്ള സാധ്യതകളാണ് നിലവിലുള്ളതെന്നാണ് ഏറ്റവും പുതിയ വാർത്തകൾ പറയുന്നത്.

ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ മാസം പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മലയാളത്തിലെ പ്രശസ്ത തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും വേഷമിട്ടിരിക്കുന്നു. ഈ അടുത്തിടയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം.

ലാൽ ജോസ് ചിത്രം ‘പൊനം’; ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിൽ നായകനായി ഫഹദ് ഫാസിൽ

പ്രേമലു തരംഗം ആവർത്തിക്കാൻ നസ്‌ലെൻ – ഗിരീഷ് എ ഡി കൂട്ടുകെട്ട്; ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്