in , ,

റൊമാൻ്റിക് ഗാനരംഗത്തിൽ ഉഗ്രൻ പ്രകടനവുമായി ദുൽഖറും മീനാക്ഷി ചൗധരിയും; ലക്കി ഭാസ്കറിലെ ‘മിണ്ടാതെ’ വീഡിയോ ഗാനം പുറത്ത്…

റൊമാൻ്റിക് ഗാനരംഗത്തിൽ ഉഗ്രൻ പ്രകടനവുമായി ദുൽഖറും മീനാക്ഷി ചൗധരിയും; ലക്കി ഭാസ്കറിലെ ‘മിണ്ടാതെ’ വീഡിയോ ഗാനം പുറത്ത്…

ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കറിലെ ‘മിണ്ടാതെ’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോ ഗാനം റിലീസായി. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. യാസിൻ നിസാറും ശ്വേത മോഹനും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് വൈശാഖ് സുഗുണനാണ്.

ദുൽഖർ സൽമാന്റെ കഥാപാത്രവും നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുടെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ഈ ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെലഡിയായി ഒരുക്കിയിരിക്കുന്ന ഈ ഗാനവും രംഗങ്ങളും പ്രേക്ഷക മനസ്സുകൾ കീഴടക്കും എന്നത് തീർച്ച. വീഡിയോ ഗാനം:

ഒക്ടോബർ 31 ന് ദീപാവലിക്കാണ് ലക്കി ഭാസ്കർ ആഗോള റിലീസായെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ലക്കി ഭാസ്കർ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്‌സാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ലക്കി ഭാസ്കർ ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ബാങ്ക് കാഷ്യറുടെ കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു. ഛായാഗ്രഹണം- നിമിഷ് രവി, സംഗീത സംവിധാനം- ജി വി പ്രകാശ് കുമാർ, എഡിറ്റിംഗ്- നവീൻ നൂലി, കലാസംവിധാനം- ബംഗ്ലാൻ, പിആർഒ- ശബരി

ബി ടെക്കിന് ശേഷം ഓട്ടോറിക്ഷ ഡ്രൈവറായ നായകനായി ധ്യാൻ; ‘ഒരു വടക്കൻ തേരോട്ടം’ വരുന്നു

പഴയ മുത്തശ്ശിക്കഥയുടെ അതിമനോഹര ആവിഷ്കാരം; “പല്ലൊട്ടി 90’s കിഡ്സ്” ലെ ‘പൂത കഥ’ വീഡിയോ ഗാനം പുറത്ത്