in

സണ്ണി ഡിയോളിന്റെ മെഗാ ബജറ്റ് ആക്ഷൻ ചിത്രം ‘എസ് ഡി ജി എം’ പ്രഖ്യാപിച്ചു; ചിത്രീകരണം ജൂൺ 22 മുതൽ…

സണ്ണി ഡിയോളിന്റെ മെഗാ ബജറ്റ് ആക്ഷൻ ചിത്രം ‘എസ് ഡി ജി എം’ പ്രഖ്യാപിച്ചു; ചിത്രീകരണം ജൂൺ 22 മുതൽ…

കഴിഞ്ഞ വർഷം ‘ഗദർ 2’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ ബോളിവുഡ് താരം സണ്ണി ഡിയോൾ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ഇത്. മൈത്രി മൂവി മേക്കേഴ്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നീ ബാനറുകളിൽ നവീൻ യേർനേനി, വൈ രവി ശങ്കർ, ടിജി വിശ്വ പ്രസാദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ‘എസ് ഡി ജി എം’ എന്ന താല്കാലിക ടൈറ്റിൽ ആണ് നല്കിയിരിക്കുന്നത്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ജൂൺ 22 മുതൽ ആരംഭിക്കും. ഹൈദരാബാദിൽ ചിത്രത്തിന്റെ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.

ബിഗ് ബജറ്റ് ആക്ഷൻ എൻ്റർടെയ്‌നറായായി ഒരുക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ആക്ഷൻ അവതാരത്തിലാണ് നായകൻ സണ്ണി ഡിയൊളിനെ അവതരിപ്പിക്കുക. സംവിധായകൻ അവതരിപ്പിക്കുന്നത്. ‘ക്രാക്ക്’, ‘വീരസിംഹ റെഡ്ഡി’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ ഹിറ്റ് സമ്മാനിച്ച സംവിധായകൻ ഗോപിചന്ദ് മാലിനേനിയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ഈ ചിത്രം. സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.

വലിയ ക്യാൻവാസിൽ മികച്ച സാങ്കേതിക വിദഗ്ധർ ഒത്തുചേരുന്ന ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് തമൻ എസ് ആണ്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ – എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു (ജെപി), സിഇഒ: ചെറി, ഛായാഗ്രഹണം: ഋഷി പഞ്ചാബി, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ: അനൽ അരസു, രാം ലക്ഷ്മൺ, വെങ്കട്ട്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, പിആർഒ: ശബരി.

‘ടർബോ’ അറബിക്ക് വെർഷൻ വരുന്നു, ടീസർ ലോഞ്ച് ചെയ്തു; പ്രഖ്യാപനം ഷാർജ സെൻട്രൽ മാളിൽ നടന്ന വിജയാഘോഷത്തിൽ…

മൂന്ന് ലോകങ്ങളുടെ കഥ, സ്വർ​ഗ്​ഗവും നരകവും തമ്മിലുള്ള യുദ്ധം? ‘കൽക്കി 2898 എഡി’ സംവിധായകൻ നാഗ് അശ്വിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു…