in

‘ടർബോ’ അറബിക്ക് വെർഷൻ വരുന്നു, ടീസർ ലോഞ്ച് ചെയ്തു; പ്രഖ്യാപനം ഷാർജ സെൻട്രൽ മാളിൽ നടന്ന വിജയാഘോഷത്തിൽ…

‘ടർബോ’ അറബിക്ക് വെർഷൻ വരുന്നു, ടീസർ ലോഞ്ച് ചെയ്തു; പ്രഖ്യാപനം ഷാർജ സെൻട്രൽ മാളിൽ നടന്ന വിജയാഘോഷത്തിൽ…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ വിജയഘോഷം ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നു. ബോക്സ് ഓഫീസിൽ വൻ വിജയമായ ചിത്രത്തിന്റെ അറബി വെർഷനും റിലീസിനൊരുങ്ങുകയാണ് എന്ന പ്രഖ്യാപനവും അറബിക്ക് ടീസർ റിലീസും ഈ വിജയഘോഷത്തിന്റെ ഭാഗമായി നടന്നു. ലോക്കൽ എമിറാത്തിസാണ് എല്ലാ കഥാപാത്രങ്ങൾക്കും ശബ്ദം നല്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഉടനെ ഉണ്ടാവും.

ടർബോയെ വൻ വിജയത്തിലേക്ക് എത്തിച്ചത്തിൽ എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് മമ്മൂട്ടി ആയിരുന്നു ചിത്രത്തിന്റെ അറബിക്ക് വെർഷൻ ടീസർ ലോഞ്ച് ചെയ്തത്. അറബിക്ക് പതിപ്പിന് പിന്നിൽ പ്രവർത്തിച്ച ടീമിന് മമ്മൂട്ടി പ്രത്യേകം നന്ദി അറിയിച്ചു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലൈൻ ഇൻവെസ്റ്മെന്റ് പ്രോപ്പർട്ടി എൽ എൽ സി സിഇഒ മിസ്റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്റ്മെന്റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്ദുൾ റഹ്മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്തു. ഹിറ്റ് എഫ്എം 96.7-നും ജിഎംഎച്ചും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

നിവിന്‍ പോളിയുടെ മാസ് ആക്ഷൻ ചിത്രത്തിലേക്ക് നായികയെ തേടുന്നു…

സണ്ണി ഡിയോളിന്റെ മെഗാ ബജറ്റ് ആക്ഷൻ ചിത്രം ‘എസ് ഡി ജി എം’ പ്രഖ്യാപിച്ചു; ചിത്രീകരണം ജൂൺ 22 മുതൽ…