in

നിവിന്‍ പോളിയുടെ മാസ് ആക്ഷൻ ചിത്രത്തിലേക്ക് നായികയെ തേടുന്നു…

നിവിന്‍ പോളി ചിത്രത്തിലേക്ക് നായികയെ തേടുന്നു…

കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഒരു നിവിൻ പൊളി ചിത്രത്തിന്റെ അപ്ഡേറ്റ് ഇന്ന് പുറത്തുവന്നിരിക്കുക ആണ്. നടൻ ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അപ്ഡേറ്റ് ആയി വന്നിരിക്കുന്നത് ഒരു കാസ്റ്റിങ് കോൾ പോസ്റ്റർ ആണ്. മാസ് ആക്ഷൻ ചിത്രത്തിമായി ഒരുങ്ങുന്ന ഈ ചിത്രത്തിലേക്ക് നായികയ്ക്ക് തേടുകയാണ് അണിയറപ്രവർത്തകർ. കൂടുതൽ വിവരങ്ങൾ ചുവടെ:

നിവിന്‍ പോളിയെ നായകനാക്കി ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. വെസ്‌റ്റേണ്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ പ്രാഗത്ഭ്യമുള്ള, മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം ലഭിച്ചിട്ടുള്ള 20 നും 28 വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ അപേക്ഷിക്കുക. ആ നായിക നിങ്ങളാണെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു മിനുട്ട് വീഡിയോ താഴെ പറയുന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക: fullpoweractorhunt@gmail.com

തനി കാസർഗോഡൻ ഗാനവുമായി ജാസി ഗിഫ്റ്റ്, വീഡിയോ പുറത്ത്; ധ്യാനിന്റെ ത്രില്ലർ ‘പാർട്നേഴ്സ്’ ജൂൺ 28ന്…

‘ടർബോ’ അറബിക്ക് വെർഷൻ വരുന്നു, ടീസർ ലോഞ്ച് ചെയ്തു; പ്രഖ്യാപനം ഷാർജ സെൻട്രൽ മാളിൽ നടന്ന വിജയാഘോഷത്തിൽ…