in

‘തിര’യ്ക്ക് ശേഷം ആ പ്രത്യേകതയോടെ പുതിയ വിനീത് ചിത്രം ഒരുങ്ങുന്നു; ലഭ്യമായ വിവരങ്ങൾ ഇങ്ങനെ…

‘തിര’യ്ക്ക് ശേഷം ആ പ്രത്യേകതയോടെ പുതിയ വിനീത് ചിത്രം ഒരുങ്ങുന്നു; ലഭ്യമായ വിവരങ്ങൾ ഇങ്ങനെ…

‘ഹൃദയം’, ‘വർഷങ്ങൾക്കു ശേഷം’ എന്നീ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന മറ്റൊരു വിനീത് ശ്രീനിവാസൻ ചിത്രം കൂടി ഒരുങ്ങുന്നു. മൂന്നാമതായി വിനീതും വിശാഖും ഒന്നിക്കുമ്പോൾ അണിയറ പ്രവർത്തകരിൽ മാറ്റമുണ്ട്. മാത്രവുമല്ല, ‘തിര’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരിക്കൽ കൂടി മറ്റൊരാളുടെ തിരക്കഥ വിനീത് സംവിധാനം ചെയ്യുന്നു എന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകത ആണ്.

വിനീതിൻ്റെ സ്ഥിരം കൂട്ടുകെട്ട് ആയ ഷാൻ റഹ്മാനും ജോമോൻ ടി ജോണും യഥാക്രമം സംഗീതവും ഛായാഗ്രഹണവും നിർവഹിക്കാൻ തിരികെ എത്തുകയാണ് എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. രണ്ട് ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആണ് മൂവരും വീണ്ടും ഒന്നിക്കുന്നത്. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന വിനീത് ചിത്രം നിർമ്മിച്ച നോബിൾ ബാബു തോമസ് ആണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇത്രയും വിവരങ്ങൾ മാത്രം ആണ് ഈ ചിത്രത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്.

അതേ സമയം, വിനീതിൻ്റെ ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്കു ശേഷം ഒടിടിയിൽ റിലീസ് ആയി. സോണി ലിവിൽ റിലീസ് ആയ ചിത്രം അഞ്ച ഭാഷകളിൽ സ്ട്രീം ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകന്മാരായി എത്തിയ ഈ ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തിയിരുന്നു. സിനിമ സ്വപ്നം കണ്ട് കേരളത്തിൽ നിന്ന് മദ്രാസിലേക്ക് വണ്ടി കയറിയ രണ്ട് സുഹൃത്തുക്കളുടെ കഥ ആയിരുന്നു ചിത്രം പറഞ്ഞത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ആഗോളതലത്തിൽ 83 കോടി കളക്ഷൻ ആണ് നേടിയത്.

മാസ് റോം-കോം ജോണർ ചിത്രവുമായി ടൊവിനോ തോമസ്; ‘അവറാന്‍’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…

ഫോർ കെ ദൃശ്യ മികവോടെ മോഹൻലാലിന്റെ ക്ലാസിക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘ദേവദൂതൻ’ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…