in

ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു; ‘ഡബിൾ ഐ സ്മാർട്’ റിലീസ് ഓഗസ്റ്റ് 15ന്…

ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു; ‘ഡബിൾ ഐ സ്മാർട്’ റിലീസ് ഓഗസ്റ്റ് 15ന്…

തെലുങ്ക് നടൻ റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്ന ചിത്രമായ ‘ഡബിൾ ഐ സ്മാർടിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇൻഡിപെൻഡൻസ് ദിനമായ ഓഗസ്റ്റ് 15ന് ചിത്രം തീയേറ്ററുകളിലെത്തും. നാല് വർഷങ്ങൾക്കു മുൻപ് തിയേറ്ററുകളിൽ എത്തിയ ‘ഐ സ്മാർട് ശങ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘ഡബിൾ ഐ സ്മാർട്’ ഒരുങ്ങുന്നത്.

റിലീസ് തീയതി പ്രഖ്യപിച്ചു കൊണ്ട് ഒരു പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടു. ഒരു ശിവലിംഗത്തിന്റെ പശ്ചാത്തലത്തിൽ മാസ് ഗെറ്റപ്പിൽ ആണ് നായകൻ റാമിനെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിൻ്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി നിർമ്മാതാക്കൾ എത്തും.

പുരി കണക്ട്സിന്റെ ബാനറിൽ സംവിധായകൻ പുരി ജഗനാഥും നടി ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്ന ചിത്രത്തിൽ കാവ്യ താപർ നായികയായി എത്തുന്നു. ബോളിവുഡ് നടൻ സഞ്ജയ് ദത്തും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ബിഗ് ബുൾ എന്ന കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ആദ്യ ഭാഗമായ ഐ സ്മാർട് ശങ്കർ പോലെ തന്നെ ഡബിൾ ഐ സ്മാർട്ടിലും ആക്ഷൻ പാക്കഡ് ക്ലൈമാക്സ് രംഗങ്ങൾ പ്രതീക്ഷിക്കാം.

രോമാഞ്ചം നൽകുന്ന സീനുകളിൽ ഒന്നായി ചിത്രത്തിന്റെ ക്ലൈമാക്സ് മാറും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തേക്കാൾ ബിഗ് സ്കെയിലിൽ ആണ് രണ്ടാം ഭാഗം ഒരുങ്ങുന്നത് എന്ന് മുൻപ് റിലീസ് ചെയ്ത ടീസറിൽ നിന്ന് വ്യക്തയിരുന്നു. രണ്ടിരട്ടി ഡോസിൽ മാസ് ആക്ഷൻ രംഗങ്ങൾ എന്ന വിശേഷണം ആണ് പ്രേക്ഷകർ ടീസറിന് നല്കിയത്.

റാമിന് ഒപ്പം ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ ചിത്രം മറ്റൊരു ലെവലിലേക്ക് ഉയരും എന്നത് തീർച്ച. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ഛായാഗ്രഹണം – സാം കെ നായിഡു, ഗിയാനി ഗിയാനെല്ലി , മ്യുസിക്ക് – മണി ശർമ്മ , സ്റ്റണ്ട് ഡയറക്ടർ – കീച, റിയൽ സതീഷ്, പി ആർ ഒ – ശബരി

‘ടർബോ’യിലെ മമ്മൂട്ടിയുടെ വൈകാരിക രംഗം കണ്ട് കണ്ണീർ വന്നതിൻ്റെ കാരണം വെളിപ്പെടുത്തി അഷ്‌കർ സൗദാൻ…

മാസ് റോം-കോം ജോണർ ചിത്രവുമായി ടൊവിനോ തോമസ്; ‘അവറാന്‍’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…