in

“വെടിയേറ്റ് പുഷ്പ, ഇളകി മറിഞ്ഞ് ജനം”; ഹൈപ്പ് കൊടുമുടി കയറ്റി സ്‌പെഷ്യൽ വീഡിയോ പുറത്ത്…

“വെടിയേറ്റ് പുഷ്പ, ഇളകി മറിഞ്ഞ് ജനം”; ഹൈപ്പ് കൊടുമുടി കയറ്റി സ്‌പെഷ്യൽ വീഡിയോ പുറത്ത്…

പാൻ ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഒരേ പോലെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 – ദ് റൂൾ’. അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2021ൽ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ഹിറ്റ് ചിത്രം ‘പുഷ്പ 1’ന്റെ തുടർച്ചയാണ്. ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജ്ജുന്റെ പുഷ്പ അവതാരവും ഒക്കെ നോർത്ത് ഇന്ത്യയിൽ അടക്കം തരംഗമായി മാറുകയായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സ്‌പെഷ്യൽ വീഡിയോ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

3 മിനിറ്റ് 18 സെക്കന്റ് ദൈർഘ്യമുള്ള ഈ സ്‌പെഷ്യൽ വീഡിയോ ഒരു കഥ തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. തിരുപ്പതി ജയിലിൽ നിന്ന് പുഷ്പ രക്ഷപ്പെട്ടു എന്ന വാർത്തയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 8 വെടിയുണ്ടകൾ ഏറ്റ് ഗുരുതരമായി പരിക്കേറ്റ പുഷ്പയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ വനത്തിൽ പോലീസ് ആരംഭിക്കുന്നു. അതേ സമയം പുഷ്പയെ അനുകൂലിക്കുന്നവർ പ്രക്ഷോഭത്തിനും ഇറങ്ങുന്നു. നാളുകളോളം പുഷ്പയെ പറ്റി ഒരു വിവരവും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് വനത്തിൽ സ്ഥാപിച്ച ഒരു ക്യാമറയിലെ ചില ദൃശ്യങ്ങൾ പുറത്തുവരുന്നത്. ജനങ്ങൾക്ക് അത് ആഘോഷമായി മാറുന്നു. സസ്പെൻസുകളോടെ സ്‌പെഷ്യൽ വീഡിയോ കാണാം:

കാത്തിരിപ്പ് അവസാനിപ്പിച്ച് ‘രോമാഞ്ചം’ ഒടിടിയിൽ എത്തി…

“ലോക നിലവാരത്തിൽ ഒരു മലയാള സിനിമ”; ‘ആടുജീവിതം’ ഒഫീഷ്യൽ ട്രെയിലറും പുറത്ത്…