in

എലോണും നൻപകൽ നേരത്ത് മയക്കവും ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി ഇതാ…

എലോണും നൻപകൽ നേരത്ത് മയക്കവും ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി ഇതാ…

പുതിയ വർഷത്തിൽ ആദ്യ തിയേറ്റർ റിലീസ് ചിത്രങ്ങളുമായി എത്തുകയാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം. ഷാജി കൈലാസ് ഒരുക്കിയ എലോൺ ആണ് മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രം. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചു മികച്ച അഭിപ്രായങ്ങൾ നേടി തിളങ്ങിയതിന് ശേഷമാണ് നൻപകൽ നേരത്ത് മയക്കം തിയേറ്റർ റിലീസ് ആയി എത്തുന്നത്. എലോൺ ആകട്ടെ മികച്ച അഭിപ്രായങ്ങൾ നേടിയ ടീസറിനും ട്രെയിലറിനും ശേഷം വളരെ പ്രതീക്ഷയോടെ ആണ് റിലീസിന് തയ്യാറായിരിക്കുന്നത്.

തിയേറ്ററുകളിൽ ആദ്യം എത്തുക മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം ആണ്. ജനുവരി 19ന് ആണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ ജെയിംസ് എന്ന നാടക കലാകാരനായി ആണ് മമ്മൂട്ടി അഭിനയിച്ചത്. എസ് ഹരീഷ് തിരക്കഥ രചിച്ച ചിത്രത്തിൽ രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു തുടങ്ങിയവർ ആണ് മറ്റ് വേഷങ്ങളിൽ എത്തിയത്. മോഹൻലാലിന്റെ എലോൺ ആകട്ടെ ഒരാഴ്ചയ്ക്ക് ശേഷം ജനുവരി 26ന് തിയേറ്ററുകളിൽ എത്തും. മോഹൻലാൽ മാത്രം അഭിനയിക്കുന്ന ചിത്രമാണ് ഇത്. വളരെയധികം നിഗൂഢത നിറയ്ക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബട്ടർ ഫ്ലൈ എഫക്റ്റ്സ്, സൂപ്പർ നാച്ചുറൽ ആക്ടിവിറ്റികളുടെ ഒക്കെ സൂചനയാണ് പ്രോമോ വീഡിയോകൾ നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചത്.

“സൂക്ഷിക്കണം അവനൊരു മോൺസ്റ്റർ”; മെഗാസ്റ്റാറിന്റെ ‘വാൾട്ടയർ വീരയ്യ’ ട്രെയിലർ…

‘ജയിലർ’ സെറ്റിൽ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തി; ഫസ്റ്റ് ലുക്ക് പുറത്ത്…