in , ,

“സൂക്ഷിക്കണം അവനൊരു മോൺസ്റ്റർ”; മെഗാസ്റ്റാറിന്റെ ‘വാൾട്ടയർ വീരയ്യ’ ട്രെയിലർ…

“സൂക്ഷിക്കണം അവനൊരു മോൺസ്റ്റർ”; മെഗാസ്റ്റാറിന്റെ ‘വാൾട്ടയർ വീരയ്യ’ ട്രെയിലർ…

മെഗാസ്റ്റാർ ചിരഞ്ജീവിയും മാസ് മഹാരാജ് രവി തേജയും ഒന്നിക്കുന്ന ചിത്രം ‘വാൾട്ടയർ വീരയ്യ’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ബോബി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 13ന് ആണ് തിയേറ്ററുകളിൽ എത്തുക. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. 1990-കളിലെ പല ജനപ്രിയ ചിരഞ്ജീവി ചിത്രങ്ങളെയും ഓർമ്മപ്പെടുത്തി കൊണ്ട് ആണ് ട്രെയിലർ എത്തിയിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിരഞ്ജീവിയെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തുകാരനായി ആണ് ട്രെയിലറിൽ പരിചയപ്പെടുത്തുന്നത്.

ആക്ഷനും കോമഡിയും സെന്റിമെന്റ്സും റൊമാൻസും ഒക്കെ നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ചിത്രം എന്ന സൂചനയാണ് 2 മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്നത്. സിറ്റി പോലീസ് കമ്മീഷണറായി ആണ് രവി തേജ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ നായികയാകുന്ന ചിത്രത്തിൽ കാതറിൻ ട്രീസ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജും ബോബി സിംഹയും ആണ് ചിത്രത്തിൽ വില്ലൻ വേഷങ്ങളിൽ എത്തുന്നത്. ആചാര്യ, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം എത്തുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ ചിരഞ്ജീവിയ്ക്ക് മഹാ വിജയം നൽകും എന്ന പ്രതീക്ഷ ആണ് ആരാധകർക്ക്. ട്രെയിലർ:

“വലുപ്പം കൂടും, വളർന്ന് കൊണ്ടേ ഇരിക്കും”; സ്പൈ യൂണിവേഴ്സിന്റെ ഒഫീഷ്യൽ ലോഗോ പുറത്ത്…

എലോണും നൻപകൽ നേരത്ത് മയക്കവും ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി ഇതാ…