“ചെറുപ്പത്തിലെ അമ്മ എന്നെ കരാട്ടെ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്, അടുത്തുവന്നാൽ വിവരമറിയും”; രാജ് ബി ഷെട്ടിയുടെ ’45’, ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്

കന്നഡ നടൻ രാജ് ബി ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ’45’ ന്റെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ശിവരാജ് കുമാർ, ഉപേന്ദ്ര എന്നീ കന്നഡ സൂപ്പർതാരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ മൾട്ടി സ്റ്റാർ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അർജുൻ ജന്യയാണ്. 150-ലധികം കന്നഡ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് പേരുകേട്ട അർജുൻ ജന്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായ ചിത്രം കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുകയാണ്.
ചിത്രത്തിന്റെ ടീസർ ആനന്ദ് ഓഡിയോയുടെ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിലും ലഭ്യമായ ടീസറിൽ രാജ് ബി ഷെട്ടിയുടെ ഡിയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേര് ആക്രമിക്കാൻ വരുമ്പോൾ, “ചെറുപ്പത്തിലെ അമ്മ എന്നെ കരാട്ടെ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്, അടുത്തുവന്നാൽ വിവരാമറിയും”, എന്ന് പറയുന്ന രാജ് ബി ഷെട്ടിയെ ആണ് കാണാൻ കഴിയിന്നത്. ഫസ്റ്റ് ലുക്ക് ടീസർ:
ദേശീയ പുരസ്‌കാരം നേടിയ സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേശ് റെഡ്ഡി ആണ് ’45’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ 40 ശതമാനത്തോളം ഹോളിവുഡ് വിഎഫ്എക്സ് സ്റ്റുഡിയോയിൽ ആണ് തയ്യാറാവുന്നത്. പ്രാദേശിക പ്രതിഭകളുടെയും അന്താരാഷ്ട്ര വൈദഗ്ധ്യത്തിന്റെയും ഈ സംയോജനം ഒരു ഗംഭീര സിനിമ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. പിആർഒ- ശബരി.