in

കുറുപ്പിന് ശേഷം ദുൽഖർ ഭാഗമാകുന്ന യഥാർത്ഥ ജീവിത കഥ? ‘ലക്കി ഭാസ്കർ’ ശരിക്കും ജീവിച്ചിരിപ്പുണ്ടോ?

കുറുപ്പിന് ശേഷം ദുൽഖർ ഭാഗമാകുന്ന യഥാർത്ഥ ജീവിത കഥ? ‘ലക്കി ഭാസ്കർ’ ശരിക്കും ജീവിച്ചിരിപ്പുണ്ടോ?

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്‌കറിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ഒരു സാധാരണക്കാരനായ ബാങ്ക് കാഷ്യർ ആയ ഭാസ്കർ ആയാണ് ദുൽഖർ വേഷമിട്ടിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായി ഉഗ്രൻ പ്രകടനം ദുൽഖർ കാഴ്ചവെച്ചിരിക്കുന്നു എന്ന അഭിപ്രായം ഭൂരിപക്ഷം പ്രേക്ഷകരിൽ നിന്നും വരുന്നും ഉണ്ട്.

1992 ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധ സാമ്പത്തിക തട്ടിപ്പിൻ്റെ പശ്ചാത്തലമാണ് ചിത്രത്തിൻ്റെ കഥ പറയാൻ ഉപയോഗിച്ചിരിക്കുന്നത്. ഹർഷദ് മെഹ്തയുടെ തട്ടിപ്പിൽ നേരിട്ടല്ലാതെ ഭാഗമാകുകയാണ് ഭാസ്കർ. മെഹ്ത ഉൾപ്പെടെയുള്ളവർ പിടിയിലാകുമ്പോൾ സാധാരണക്കാരനായ ഭാസ്കറിന്റെ ജീവിതത്തിനും കരിയറിനും ഒക്കെ എന്ത് സംഭവിക്കും എന്നത് ആണ് ചിത്രത്തിൽ ആവിഷ്കരിക്കുന്നത്.

ചിത്രത്തിൽ യഥാർത്ഥ സംഭവങ്ങളുടെ പ്രചോദനം ഉള്ളതിനാൽ ഭാസ്കർ ശരിക്കും ജീവിച്ചിരിക്കുന്ന ആളാണോ എന്ന ചിന്ത ചില പ്രേക്ഷകർക്ക് എങ്കിലും ഉണ്ടാവുന്നുണ്ട്. 2021 ൽ പുറത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രത്തിൽ സുകുമാര കുറുപ്പ് എന്ന യഥാർത്ഥ പിടികിട്ടാ പുള്ളിയെ ദുൽഖർ അവതരിപ്പിച്ചിരുന്നു. എന്നാൽ, ലക്കി ഭാസ്കറിലെ സ്ഥാപനങ്ങളും വ്യക്തികളും എല്ലാം തന്നെ സാങ്കൽപ്പികം ആണെന്ന് സിനിമയുടെ ആരംഭത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കഥാപാത്രം യാഥാർത്ഥ്യം ആകാനുള്ള സാധ്യത വളരെ വിരളമാണ്.

പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം വെങ്കി അറ്റ്ലൂരി ആണ് രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും കൂടിയാണ് ചിത്രം നിർമ്മിച്ചത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിച്ച ഈ ചിത്രം കേരളത്തിലും ഗൾഫിലും വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

ബോക്സ് ഓഫീസിലും ലക്കി ആണ് ഭാസ്കർ; ദുൽഖറിന്റെ ലക്കി ഭാസ്കർ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

“ചെറുപ്പത്തിലെ അമ്മ എന്നെ കരാട്ടെ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്, അടുത്തുവന്നാൽ വിവരമറിയും”; രാജ് ബി ഷെട്ടിയുടെ ’45’, ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്