in , ,

മെഗാസ്റ്റാറും മാസ് മഹാരാജയും നിറഞ്ഞാടിയ ‘വാൾട്ടയർ വീരയ്യ’യിലെ മാസ് ഗാനം പുറത്ത്…

മെഗാസ്റ്റാറും മാസ് മഹാരാജയും നിറഞ്ഞാടിയ ‘വാൾട്ടയർ വീരയ്യ’യിലെ മാസ് ഗാനം പുറത്ത്…

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ആരാധകർ കാത്തിരിക്കുന്ന വാൾട്ടയർ വീരയ്യ എന്ന ചിത്രത്തിലെ ഓരോ അപ്‌ഡേറ്റും ആവേശം തീർക്കുക ആണ്. ബോബി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചിരഞ്ജീവിയ്ക്ക് ഒപ്പം മാസ് മഹാരാജ രവി തേജയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് ചിത്രത്തിലുള്ള പ്രതീക്ഷ വീണ്ടും ഉയർത്തുന്നുണ്ട്. മാസ് ഘടകങ്ങളുള്ള ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ടീസറിന് ലഭിച്ച പ്രതികരണവും വളരെ മികച്ചത് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

ചിരഞ്ജീവിയ്ക്ക് ഒപ്പം രവി തേജ കൂടി ചുവടുകളുമായി എത്തുന്ന ഗാനം ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകർക്ക് ഇതൊരു ഡബിൾ ട്രീറ്റ് ആണെന്ന് നിസംശയം പറയാൻ കഴിയും. രാം മിരിയാല, റോൾ റൈഡ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിഎസ്പി ആണ് സംഗീത സംവിധാനം. വാൾട്ടയർ വീരയ്യയിൽ ശ്രുതി ഹാസൻ ആണ് നായികയായി എത്തുന്നത്. ചിരഞ്ജീവിയോടൊപ്പമുള്ള ശ്രുതിയുടെ ആദ്യ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, മോഹൻ ചെറുകുരി എന്നിവർ ചേർന്നാണ് വാൾട്ടയർ വീരയ്യ നിർമ്മിക്കുന്നത്. ജനുവരി 13ന് തിയേറ്ററുകളിലെത്തും.

ഈ വർഷത്തെ അവസാന റിലീസുകളായി അഞ്ച് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തി…

പുതുവത്സരം ആഘോഷിക്കാൻ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഒടിടിയിൽ വരുന്നു…