പുതുവത്സരം ആഘോഷിക്കാൻ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ഒടിടിയിൽ വരുന്നു…

തിയേറ്റർ റിലീസായി എത്തിയപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ഒരേപോലെ നേടിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. വിനീത് ശ്രീനിവാസൻ നായകനായ ചിത്രം നവാഗതനായ അഭിനവ് സുന്ദർ നായക് ആയിരുന്നു സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ വളരെയധികം കാത്തിരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം പുതുവർഷത്തിൽ ഒടിടി റിലീസായി എത്തുന്നു എന്നാണ് റിപ്പോർട്ട്. ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ ജനുവരി 1ന് ചിത്രം എത്തും എന്നാണ് സൂചന. എന്നിരുന്നാലും ഔദ്യോഗികമായി ഒരു സ്ഥിരീകരണമോ പ്രോമോകളോ ഹോട്ട്സ്റ്റാറിൽ നിന്ന് വന്നിട്ടില്ല. അതെ സമയം, ജനുവരിയിൽ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാവും എന്ന് സംവിധായകൻ അഭിനവ് ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരുന്നു.
ഡാർക്ക് കോമഡി ആയി ഒരുക്കിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിൽ ആർഷ ബൈജു, സുരാജ് വെഞ്ഞാറമൂട്, തൻവി റാം, സുധി കോപ്പ എന്നിവരായിരുന്നു വിനീതിന് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തിയത്. ഏത് വിധത്തിലും വിജയിക്കുക എന്ന ലക്ഷ്യമുള്ള ഒരു അഭിഭാഷകനെ ചുറ്റിപ്പറ്റിയാണ് സിനിമ. ടൈറ്റിൽ കഥാപാത്രമായ ഈ അഭിഭാഷകന്റെ വേഷത്തിൽ ആണ് വിനീത് ചിത്രത്തിൽ അഭിനയിച്ചത്. tട്രെയിലർ: