മറ്റൊരു താര വിവാഹം കൂടി; വിമല രാമനും വിനയ് റായും വിവാഹിതരാകുന്നു…

മലയാളത്തിന് വളരെ സുപരിചിതമായ നടിയാണ് വിമല രാമൻ. മലയാളത്തിന്റെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായ താരം അവസാനമായി മലയാളത്തിൽ സാന്നിധ്യം അറിയിച്ചത് ‘ഒപ്പം’ എന്ന മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിലാണ്. ഇപ്പോളിതാ താരത്തിന്റെ വിവാഹ വാർത്തകൾ ആണ് പുറത്തു വരുന്നത്.
നായകനായി അരങ്ങേറി ഇപ്പോൾ വില്ലൻ വേഷങ്ങളിൽ അസാധ്യ പ്രകടനവുമായി പ്രശംസകൾ നേടുന്ന തമിഴ് നടൻ വിനയ് റായുമായി ആണ് വിമല രാമന്റെ വിവാഹം. ഇരുവരും വർഷങ്ങളായി പ്രണയതിലായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു.
വിവാഹം ഈ വർഷം തന്നെ ഉണ്ടാവും എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സിഡ്നിയിൽ ജനിച്ച വിമല രാമന് ഓസ്ട്രേലിയൻ സ്വദേശിയാണ്. ‘പൊയ്’ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തെ മലയാളത്തിൽ അവതരിപ്പിച്ചത് സുരേഷ് ഗോപിയുടെ നായികയായി ‘ടൈം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ശേഷം മമ്മൂട്ടിക്ക് ഒപ്പം നസ്രാണി, ജയറാമിന് ഒപ്പം സൂര്യൻ, ദിലീപിന് ഒപ്പം റോമിയോയും, കൽക്കട്ട ന്യൂസും, മോഹൻലാലിന് ഒപ്പം കോളേജ് കുമാരൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
‘ഉന്നലെ ഉന്നലെ’ എന്ന ചിത്രത്തിലൂടെ 2007ൽ നായകനായി അരങ്ങേറ്റം നടത്തിയ വിനയ് റോയ് കുറച്ചു ചിത്രങ്ങൾക്ക് ശേഷം ബ്രെക് എടുത്തു വീണ്ടും ഒരു റീഎന്ററി നടത്തിയത് 2017ൽ തുപ്പരിവാലൻ എന്ന മിസ്കിൻ ചിത്രത്തിലൂടെ ആയിരുന്നു. വലിയ പ്രസംശകൾ ആണ് താരത്തിനെ തേടി എത്തിയത്. ശേഷം കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിലും വില്ലൻ വേഷത്തിൽ താരം തിളങ്ങി. സൂര്യ നായകനായ എതർക്കും തുനിന്ദവൻ എന്ന ചിത്രത്തിലും വില്ലൻ വേഷത്തിൽ താരം എത്തിയിരുന്നു.