ഓവർസീസ് റൈറ്റ്സില് റെക്കോർഡ് നേടി ‘വില്ലൻ’; തകർത്തത് പുലിമുരുകന്റെ റെക്കോർഡ്
പ്രീ റിലീസ് ബിസിനസിൽ റെക്കോർഡ് തീർത്തു മോഹൻലാൽ ചിത്രം വില്ലൻ കുത്തിക്കുയാണ്. ഓഡിയോ റൈറ്റ്സ്, ഹിന്ദി ഡബ്ബിങ് റൈറ്റ്സ്, പ്രീ റിലീസ് സാറ്റലൈറ്റ് റൈറ്റ്സ് എന്നിവയിൽ എല്ലാം വില്ലൻ റെക്കോർഡ് സൃഷ്ടിച്ചു. പുതിയതായി റെക്കോർഡ് നേട്ടം കൈവരിച്ചത് ഓവർസീസ് റൈറ്റ്സിൽ ആണ്. പുലിമുരുകന്റെ റെക്കോർഡ് ആണ് വില്ലൻ മറികടന്നത്.
വില്ലന്റെ ഓവർസീസ് റൈറ്റ്സ് വിറ്റത് 2.5 കോടി എന്ന റെക്കോർഡ് തുകയ്ക്ക് ആണ്. ഇതോടു കൂടി വില്ലന്റെ പ്രീ റിലീസ് ബിസിനസ് 13 കോടി ആയിരിക്കുകയാണ്.
വില്ലന്റെ ഓഡിയോ റൈറ്റ്സ് 50 ലക്ഷം എന്ന റെക്കോർഡ് തുകയ്ക്ക് ജംഗ്ളീ മ്യൂസിക് സ്വന്തമാക്കിയപ്പോൾ സാറ്റലൈറ്റ് അവകാശം 7 കോടിയ്ക്ക് സൂര്യ ടിവി സ്വന്തമാക്കി. ഹിന്ദി ഡബ്ബിങ് റൈറ്റ്സ് 3 കോടി എന്ന റെക്കോർഡ് തുകയ്ക്ക് ആണ് വിറ്റുപോയത്. ഇപ്പോൾ 2.5 കോടി എന്ന ഓവർസീസ് റൈറ്റ്സിൽ നേടിയ റെക്കോർഡ് തുകയും കൂടി ആകുമ്പോൾ ആകെ 13 കോടിയുടെ പ്രീ റിലീസ് ബിസിനസ് ആണ് വില്ലൻ നടത്തിയത്.
എന്നാൽ ഇപ്പോളും പ്രീ റിലീസ് ബിസിനസിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയമായ പുലിമുരുകൻ തന്നെ ആണ്. 15 കോടിയുടെ പ്രീ റിലീസ് ബിസിനസ് ആണ് ടോമിച്ചൻ മുളകുപാടം നിർമിച്ച പുലിമുരുകൻ നടത്തിയത്.
മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വില്ലൻ എന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് വില്ലൻ.
വിശാൽ, ഹൻസിക, ശ്രീകാന്ത്, രാശി ഖന്ന, മഞ്ജു വാര്യർ, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നെ താരങ്ങളും വിലനിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു.
റോക്ക് ലൈൻ വെങ്കിടേഷ് നിർമിക്കുന്ന ഈ ചിത്രം ഒക്ടോബർ 27ന് തീയേറ്ററുകളിൽ എത്തും.