in

മോഹൻലാലിന് വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രം; മാസ്സ് എന്റെർറ്റൈനറുമായി അഞ്ചു ഭാഷകളിൽ പ്രിയദർശനൊപ്പം!

മോഹൻലാലിന് വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രം; മാസ്സ് എന്റെർറ്റൈനറുമായി അഞ്ചു ഭാഷകളിൽ പ്രിയദർശനൊപ്പം!

മോഹൻലാൽ വീണ്ടും വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ. പ്രിയദർശനോടൊപ്പം ചേർന്ന് അഞ്ചു ഭാഷകളിൽ ആയി ഒരുക്കുന്ന ഒരു ചിത്രമാണ് അടുത്ത വർഷം മോഹൻലാൽ ചെയ്യാൻ പോകുന്നത്. മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടന്മാരുടെ പട്ടികയിൽ സ്ഥാനം അലങ്കരിക്കുന്ന മോഹൻലാലിന്റേതായി പ്രഖ്യാപിക്കപ്പെടുന്നതെല്ലാം ഇപ്പോൾ വമ്പൻ പ്രൊജെക്ടുകൾ ആണ്.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ ഒടിയനും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മഹാഭാരതവും പൃഥ്വിരാജ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ലൂസിഫറും , ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ത്രില്ലറുമെല്ലാം ഈ കൂട്ടത്തിൽ പെടുന്ന ഏതാനും ചിത്രങ്ങൾ ആണ്. ഇപ്പോൾ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വില്ലനും ഒരു ബിഗ് ബജറ്റ് ചിത്രമാണ്.

അടുത്ത വർഷം ഒരുങ്ങുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും എന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കാൻ പോകുന്ന സന്തോഷ് ടി കുരുവിള അറിയിച്ചത്. ഒരുപാട് വർഷങ്ങൾക്കു ശേഷമാണു പ്രിയദർശൻ ഒരു മാസ്സ് ചിത്രം ഒരുക്കാൻ പോകുന്നതെന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഈ ഇതിഹാസങ്ങളെ ഒരുമിപ്പിച്ചു ഒരു ചിത്രം ചെയ്യുക എന്നത് തന്‍റെ ഏറ്റവും വലിയ സ്വപ്നം ആണെന്നും അടുത്ത വർഷം ആ സ്വപ്നം സഫലമാകും എന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

മോഹൻലാൽ- അജോയ് വർമ്മ ചിത്രം നിർമ്മിക്കുന്നതും മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. അതുപോലെ തന്നെ ഇപ്പോൾ തമിഴിൽ നിമിർ എന്ന പേരിൽ മഹേഷിന്റെ പ്രതികാരം റീമേക് ചെയ്യുകയാണ് സന്തോഷ്. പ്രിയദർശനാണ് ഈ റീമേക് സംവിധാനം ചെയ്തിരിക്കുന്നത്. ഏതായാലും രണ്ടു വമ്പൻ മോഹൻലാൽ ചിത്രങ്ങളുമായി മലയാളത്തിൽ ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ്‌ മൂൺഷോട്ട് എന്റർടൈൻമെന്റ്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൂപ്പർ ഹിറ്റ് നായക- സംവിധായകന്മാര് ആയാണ് മോഹൻലാൽ- പ്രിയദർശൻ ടീം അറിയപ്പെടുന്നത്. മലയാളത്തിൽ തന്നെ മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച ഒരേ ഒരു ജോഡിയും മോഹൻലാൽ- പ്രിയദർശൻ ജോഡി ആണ്. ഇവർ കഴിഞ്ഞ വർഷം ഒരുക്കിയ ഒപ്പം ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സ് ഓഫീസ് വിജയമാണ്. മോഹൻലാലിൻറെ തന്നെ പുലിമുരുകനും ദൃശ്യവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ അലങ്കരിക്കുന്നത്.

ഓവർസീസ് റൈറ്റ്സില്‍ റെക്കോർഡ്

ഓവർസീസ് റൈറ്റ്സില്‍ റെക്കോർഡ് നേടി ‘വില്ലൻ’; തകർത്തത് പുലിമുരുകന്‍റെ റെക്കോർഡ്

ആദി ലൊക്കേഷൻ

വിസ്മയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളുമായി പ്രണവ്; ആദി ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്