in

വില്ലന്‍റെ കഥ രൂപപ്പെട്ടപ്പോൾ മോഹൻലാലിനൊപ്പം പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്: ബി ഉണ്ണികൃഷ്ണന്‍

വില്ലനില്‍ ബി ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കണ്ടത് മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടിനെ

മോഹൻലാൽ ചിത്രം വില്ലൻ റിലീസിന് ഒരുങ്ങുകയാണ്. ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ ആണ്. ഈ ചിത്രത്തിലൂടെ തമിഴ് നടൻ വിശാൽ മലയാളത്തിൽ അരങ്ങേറ്റം നടത്തുക കൂടി ആണ്. എന്നാൽ വിശാലിനെ ആയിരുന്നില്ല ആ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.

മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജിനെ ആയിരുന്നു വിശാൽ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം മനസ്സിൽ കണ്ടിരുന്നത്  എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെ വെളിപ്പെടുത്തി.

പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് ഇങ്ങനെ: “കഥ രൂപപ്പെട്ടപ്പോൾ മോഹൻലാലിനൊപ്പം പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്. ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചപ്പോൾ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി പൃഥ്വിരാജ് വിദേശത്തായിപോയി. രാജു തന്നെ പറഞ്ഞോതോടെയാണ് മറ്റൊരാളെ തിരഞ്ഞത്. രണ്ടു സിനിമകളുടെ ഷൂട്ടിങ് തൽക്കാലത്തേക്ക് നിർത്തിയാണ് വിശാൽ മലയാളത്തിലേക്കു വരുന്നത്.”

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്നത് കാണാൻ മലയാളികൾ ഇനിയും കാത്തിരിക്കണം. അതെ സമയം അടുത്ത വർഷം മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുണ്ട്. ലൂസിഫറിലൂടെ ആദ്യമായി സംവിധായകന്‍റെ കുപ്പായം അണിയുക ആണ് പൃഥ്വിരാജ് എന്ന പ്രത്യേകതയും ഉണ്ട്. എന്നാൽ ചിത്രത്തിൽ പൃഥ്വിരാജിനെ ഏതേലും വേഷത്തിൽ കാണാനാകുമോ എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല.

പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്

അതെ സമയം വില്ലൻ വിശാലിന് മലയാളത്തിൽ അരങ്ങേറ്റ ചിത്രമാണ്. ഹൻസിക, തെലുഗ് താരങ്ങൾ ആയ ശ്രീകാന്ത്, റാശി ഖന്ന തുടങ്ങിയവരും ഈ മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

വമ്പൻ ചിത്രങ്ങൾ നിർമിക്കുന്ന  റോക്കലൈന്‍ വെങ്കടേഷ്  ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം കൂടി ആണ് വില്ലൻ.

ഓഡിയോ റൈറ്റിസ്, സാറ്റലൈറ്റ് റൈറ്സ് ഒക്കെ റെക്കോർഡ് തുകയ്ക്ക് വിറ്റാണ് വില്ലന്റെ വരവ്. മലയാളം, തമിഴ്, തെലുഗ് എന്നെ മൂന്നു ഭാഷകളിലായി വില്ലൻ ഒക്ടോബറിൽ തീയേറ്ററുകളിൽ എത്തും.

ഇഷ്ടപ്പെട്ട നടന്‍ മോഹൻലാല്‍; യുവനടന്മാരിൽ ദുൽഖറിനെ കൂടുതൽ ഇഷ്ടം: മഹേഷ് ബാബു

കോപ്പിയടിയല്ല… ജിമിക്കി കമ്മൽ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ: ഷാന്‍ റഹ്മാന്‍