in

കോപ്പിയടിയല്ല… ജിമിക്കി കമ്മൽ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ: ഷാന്‍ റഹ്മാന്‍

കോപ്പിയടിയല്ല… ജിമിക്കി കമ്മൽ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ: ഷാന്‍ റഹ്മാന്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം കോപ്പി അടി ആണെന്ന് വ്യാജ പ്രചാരണം. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡികളിലുമൊക്കെ ആണ് ഇത്തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നത്. സത്യാവസ്ഥ മനസിലാക്കാതെ പലരും ഇത് ഷെയര്‍ ചെയ്യുക ആണ്.

ജിമിക്കി കമ്മല്‍ ഗുജറാത്തി വെര്‍ഷനിലെ ഒരു രംഗം

ലോകമെമ്പാടും ജിമിക്കി കമ്മലിന് കിട്ടിയ സ്വീകാര്യത കണക്കിലെടുത്ത് റെഡ് എഫ് എം പല പതിപ്പുകൾ പുറത്തിറക്കിയിരുന്നു. ഇതില്‍ റെഡ് എഫ് എം ഗുജറാത്ത്‌ തയ്യാറാക്കിയ ജിമിക്കി കമ്മൽ ഗുജറാത്തി വേർഷനിൽ നിന്നുള്ള ഭാഗങ്ങൾ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ. ആ വിഡിയോയിൽ തന്നെ റെഡ് എഫ് എം ലോഗോയും ഉണ്ട്. എന്നിട്ടു പോലും പലരും അത് മനസിലാക്കാതെ ജിമിക്കി കമ്മൽ അതിൽ നിന്ന് കോപ്പി അടിച്ചത് ആണ് എന്ന രീതിയിൽ പ്രചാരണം നടത്തുന്നു.

ഇത് ശ്രദ്ധയിൽപെട്ട ജിമിക്കി കമ്മലിന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഫേസ്ബുക്കിൽ കാര്യങ്ങൾ വ്യക്തമാക്കി ഒരു കുറിപ്പ് എഴുതുകയും ഉണ്ടായി.

വായിക്കാം ഷാന്‍ റഹ്മാന്‍റെ പോസ്റ്റ്‌:

ഷാൻ റഹ്മാന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌
ഷാൻ റഹ്മാന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

 

ജിമിക്കി കമ്മൽ നമ്മുടെ സ്വന്തം പാട്ടാണ് മക്കളെ എന്ന് പറഞ്ഞ് ആണ് ഷാൻ റഹ്മാൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജിമിക്കി കമ്മല്‍ ഗുജറാത്തി വെര്‍ഷന്‍ കാണാം:

പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്

വില്ലന്‍റെ കഥ രൂപപ്പെട്ടപ്പോൾ മോഹൻലാലിനൊപ്പം പൃഥ്വിരാജിനെയാണ് മനസ്സിൽ കണ്ടത്: ബി ഉണ്ണികൃഷ്ണന്‍

പി ടി ഉഷയുടെ

100 കോടി മുടക്കി നിർമ്മിക്കുന്ന പി ടി ഉഷയുടെ ജീവചരിത്ര സിനിമയിൽ മോഹൻലാലും?