“കുറിച്ച് വെച്ചോളൂ, ഇയാൾ സൂപ്പർതാരമാകാൻ അധികം സമയം എടുക്കില്ല”
മഞ്ഞിൽ വിരിഞ്ഞ പൂവ് – മലയാളം ഏറ്റവും അധികം കേട്ടിട്ടുള്ള ഒരു ചിത്രം ആണിത്. കാരണം മറ്റൊന്നുമല്ല, മലയാളത്തിന് ഒരു മഹാനടനെ സമ്മാനിച്ച ചിത്രം ആണിത്. മോഹൻലാൽ എന്ന അവരുടെ ലാലേട്ടനെ സമ്മാനിച്ച ഈ ചിത്രം എങ്ങനെ മറക്കും മലയാളികൾ. എന്നാൽ ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം അന്ന് കണ്ട മറ്റൊരു മഹാനടൻ അന്നേ വിധിയെഴുതിയിരുന്നു മോഹൻലാലിന്റെ ആധിപത്യത്തെ കുറിച്ച്.
മോഹൻലാലിന്റെ ആദ്യ സിനിമ കണ്ട് പ്രവചനം നടത്തിയത് മറ്റാരുമല്ല, നിത്യഹരിത നായകൻ പ്രേം നസീർ ആയിരുന്നു. ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നപ്പോൾ പ്രേം നസീറിനെ നിർമ്മാതാവ് നവോദയ അപ്പച്ചൻ ക്ഷണിച്ചിരുന്നു. അങ്ങനെ സിനിമ കണ്ട പ്രേം നസീർ ആണ് ആ പ്രവചനം നടത്തിയത്.
പ്രേം നസീർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “കുറിച്ചു വെച്ചോളൂ മോഹൻലാലിന്റെ വളർച്ച പെട്ടെന്ന് ആയിരിക്കും, ഇയാൾ സൂപ്പർതാരമാവാൻ അധികം സമയം എടുക്കില്ല. അത് പോലെ തന്നെയാണ് ആലപ്പുഴക്കാരൻ ഫാസിൽ”
മറ്റൊരു കാര്യം കൂടി നസീർ സാർ പറഞ്ഞു ഫാസിൽ – മോഹൻലാൽ കൂട്ട്കെട്ടിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കും എന്ന്. പ്രേം നസീറിന്റെ വാക്കുകൾ അച്ചട്ടായി. ആ 20 വയസ്സുകാരന്‍ പയ്യന്‍ വില്ലനിൽ നിന്ന് സഹ നടനായും, പിന്നീട് നായകൻ ആയും വളർന്ന മോഹൻലാൽ മലയാളത്തിന്റെ ഏറ്റവും വലിയ താരമായി മാറി. ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയങ്ങളുമായി മോഹന്‍ലാല്‍ ഇന്നും ഒന്നാമനായി തുടരുന്നു. ഫാസിൽ – മോഹൻലാൽ കൂട്ട്കെട്ടിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറക്കുകയും ചെയ്തു. നസീറിന് ശേഷം മലയാള സിനിമയിൽ പത്മഭൂഷൺ ലഭിച്ച രണ്ടാമത്തെ വ്യക്തിയായി മോഹൻലാലും മാറുകയും ചെയ്തു.
പ്രേം നസീർ അന്ന് പറഞ്ഞ ഇക്കാര്യങ്ങൾ ഓർമിച്ചെടുത്തത് മറ്റാരുമല്ല, നടൻ സൗബിൻ ഷാഹിറിന്റെ പിതാവും അസിസ്റ്റന്റ് ഡയറക്ടറും ആയിരുന്ന ബാബു ഷഹീർ ആണ്.