in

ബഡ്ജറ്റ് പറഞ്ഞല്ല, സിനിമയുടെ കണ്ടെന്റ് ആണ് മാർക്കറ്റ് ചെയ്യേണ്ടത്: വിജയ് ബാബു

ബഡ്ജറ്റ് പറഞ്ഞല്ല, സിനിമയുടെ കണ്ടെന്റ് ആണ് മാർക്കറ്റ് ചെയ്യേണ്ടത്: വിജയ് ബാബു

മലയാളത്തിൽ എന്നും മികച്ച സിനിമകൾ സമ്മാനിക്കുന്ന പ്രൊഡക്ഷൻ ഹൗസ് ആണ് ഫ്രൈഡേ സിനിമാസ്. നടനും കൂടിയായ വിജയ് ബാബുവിന്റെ ഉടമസ്ഥയിൽ ഉള്ള ഈ പ്രൊഡക്ഷൻ ഹൗസ് ഇതുവരെ പത്തു ചിത്രങ്ങൾ നിർമ്മിച്ചു കഴിഞ്ഞു. മലയാളത്തിന് സമ്മാനിച്ചത് ആകട്ടെ പത്തു പുതുമുഖ സംവിധായകരെയും. രജീഷ വിജയൻ നായിക ആയി എത്തുന്ന ജൂൺ ആണ് പുതിയ ചിത്രം. ഈ ചിത്രവും ഒരു പുതുമുഖ സംവിധായകനെ സമ്മാനിക്കും – അഹമ്മദ് കബീർ.

പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നതിനെ പറ്റിയും സിനിമയുടെ മാർക്കറ്റിങിനെ പറ്റിയും വിജയ് ബാബു അടുത്തയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ഉണ്ടായി.

പുതിയ സംവിധായകർ ആദ്യ ചിത്രം അവരുടെ ഹൃദയം പറിച്ചു ചെയ്യും, എന്തെന്നാൽ അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് എന്ന് വിജയ് ബാബു പറയുന്നു. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് ഒഴികെ ബാക്കിയുള്ള തന്റെ ചിത്രങ്ങൾ എല്ലാം തന്നെ പുതുമുഖ സംവിധായകരാണ് ചെയ്തത് എന്നും വിജയ് പറഞ്ഞു.

ഇക്കാലത്തെ സിനിമ മാർക്കറ്റിങിനെ പറ്റിയും വിജയ് ബാബു സംസാരിച്ചു. സിനിമ മാർക്കറ്റ് ചെയ്യേണ്ടത് അതിന്റെ ബഡ്ജറ്റ് പറഞ്ഞല്ലെന്നും കണ്ടെന്റ് ആണ് മാർക്കറ്റ് ചെയ്യേണ്ടത് എന്നും വിജയ് ബാബു അഭിപ്രായപ്പെട്ടു. ഇത്ര കോടിയുടെ സിനിമ എന്നു പ്രേക്ഷകരോട് എപ്പോഴും പറയുന്നതെന്തിനാണ് എന്നു വിജയ് ചോദിക്കുന്നു.

നീയൊരാള്‍ മാത്രമെന്‍: ശ്വേതയും നജീമും ചേര്‍ന്ന് ആലപിച്ച കളിക്കൂട്ടുകാരിലെ പ്രണയഗാനം പുറത്തിറങ്ങി…

സ്റ്റീഫൻ നെടുമ്പള്ളിയുടെ ആ നോട്ടം, ആവേശത്തിൽ ആരാധകർ; ലൂസിഫർ പുതിയ പോസ്റ്റർ തരംഗം ആകുന്നു