സ്റ്റീഫൻ നെടുമ്പള്ളിയുടെ ആ നോട്ടം, ആവേശത്തിൽ ആരാധകർ; ലൂസിഫർ പുതിയ പോസ്റ്റർ തരംഗം ആകുന്നു
പ്രഖ്യാപിച്ച നാൾ മുതൽ ലൂസിഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുക ആണ്. നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ സൂപ്പർതാരം മോഹൻലാൽ നായകൻ ആകുന്ന ഈ ചിത്രത്തിന് വലിയ പ്രതീക്ഷകൾ ആണ് ആരാധകരും സിനിമാ സ്നേഹികളും കൽപ്പിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്.
സ്റ്റീഫൻ നേടുമ്പള്ളി എന്ന കഥാപത്രത്തെ ആണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും പുതിയ പോസ്റ്ററിലെ നോട്ടവും ഒക്കെ ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുക ആണ്. പോസ്റ്റർ ഇതിനോടകം തന്നെ തരംഗം ആയിരിക്കുന്നു.
നടൻ മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഫാസിൽ, ഷാജോൺ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം മാർച്ച് 28ന് ചിത്രം തീയേറ്ററുകളിൽ എത്തും.