in

രജനികാന്തിന്റെ ‘വേട്ടയ്യൻ’ റിലീസ് പ്രഖ്യാപിച്ചു; ഒക്ടോബർ 10ന് സൂര്യയുടെ ‘കങ്കുവ’യുമായി ക്ലാഷ്…

രജനികാന്തിന്റെ ‘വേട്ടയ്യൻ’ റിലീസ് പ്രഖ്യാപിച്ചു; ഒക്ടോബർ 10ന് സൂര്യയുടെ ‘കങ്കുവ’യുമായി ക്ലാഷ്…

സൂപ്പർസ്റ്റാർ രജനികാന്തും ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആഗോള റിലീസായി ഒക്ടോബർ 10ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

രജനികാന്തിനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാള താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ അമിതാബ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. ജയിലർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന രജനികാന്ത് ചിത്രമാണ് വേട്ടയ്യൻ.

സൂര്യ നായകനാവുന്ന ശിവ ചിത്രം കങ്കുവയും ഒക്ടോബർ പത്തിന് തന്നെയാണ് ആഗോള റിലീസായി എത്തുക. കങ്കുവയും കേരളത്തിൽ റിലീസിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഇരു ചിത്രങ്ങളും ഒരേ ദിവസം എത്തുന്നതോട് കൂടി ഒരു വമ്പൻ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് ഇന്ത്യൻ ബോക്സ് ഓഫീസ് ഒക്ടോബർ 10 ന് സാക്ഷ്യം വഹിക്കുക.

സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച വേട്ടയ്യാന്റെ ഛായാഗ്രഹണം എസ് ആർ കതിർ ആണ് നിർവഹിക്കുന്നത്. സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.

ആഷിക്ക് അബുവിന്റെ റൈഫിള്‍ ക്ലബിലൂടെ ഹനുമാന്‍കൈന്‍ഡിന് അരങ്ങേറ്റം; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്…

താരനിരയിൽ അജു, സിദ്ദിഖ്, സുരാജ്; ‘പടക്കുതിര’ ചിത്രീകരണം മൂവാറ്റുപുഴയിൽ…